സെല്‍ഫി എടുത്ത് യുവാവ് മരിച്ചു!
ഫേസ്‌ബുക്ക് പോലെയുളള സാമൂഹിക സൈറ്റുകളില്‍ സെല്‍ഫി ഷോട്ടുകള്‍ പോസ്‌റ്റു ചെയ്യുന്നത് ഒരു ട്രെന്‍ഡായി മാറിക്കഴിഞ്ഞു. സെല്‍ഫികള്‍ ഇടുന്നത് നല്ലതു തന്നെ. എന്നാല്‍ തന്റെ സെല്‍ഫികള്‍ എല്ലാവരും ശ്രദ്ധിക്കണം എന്നു മാത്രം ചിന്തിച്ച് വിവേകമില്ലാതെ പെരുമാറിയാലോ? ചിപ്പോള്‍ ജീവന്‍ വരെ നഷ്‌ടപ്പെട്ടേക്കാം! ഇതിന് ഏറ്റവും വലിയ ഉദാഹരണം ഓസ്‌കാര്‍ ഓസ്‌റ്റിറോ ഓഗിലര്‍ എന്ന യുവാവാണ്. കഴിഞ്ഞ ഞായറാഴ്‌ച ഒരു മാരകമായ സെല്‍ഫിക്ക് ശ്രമിച്ച ഓസ്‌കറിന് ദാരുണമായ രീതിയില്‍ ജീവന്‍ നഷ്‌ടമായി. വടക്കന്‍ മെക്‌സിക്കോ സിറ്റിയില്‍ കൂട്ടുകാരുമൊത്ത് മദ്യപിക്കുന്നതിനിടയില്‍ തലയിലേക്ക് തോക്കു ചൂണ്ടി ഫേസ്‌ബുക്കില്‍ പോസ്‌റ്റു ചെയ്യാനായി ഒരു സെല്‍ഫിക്ക് ശ്രമിച്ചതായിരുന്നു ഓസ്‌കര്‍ എന്ന 21 കാരന്‍. സെല്‍ഫി എടുക്കാനുളള ശ്രമത്തില്‍ കൈയിലിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടി. ഓസ്‌കര്‍ സംഭവസ്‌ഥലത്തു തന്നെ മരിച്ചുവീഴുകയും ചെയ്‌തു! വെടിയൊച്ചയും അലര്‍ച്ചയും കേട്ടവരാരോ പോീസില്‍ വിവരമറിയിച്ചു. എന്നാല്‍ പോലീസ് എത്തുന്നതിനു മുമ്പു തന്നെ മരണം സംഭവിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഓസ്‌കറിന്റെ ഒരു സുഹൃത്ത് കസ്‌റ്റഡിയിലായിട്ടുണ്ട്. മരിക്കുന്നതിനു തൊട്ടു മുന്‍പ് ഓസ്‌കര്‍ മദ്യക്കുപ്പികള്‍ക്ക് അരികിലിരിക്കുന്ന ഒരു ഫോട്ടോ ഫേസ്‌ബുക്കില്‍ അപലോഡ് ചെയ്‌തിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ