Video Of Day

Breaking News

റുക്‌സാനയുടെയും രവീന്ദ്രന്റേയും കിടപ്പറദൃശ്യങ്ങളുള്ള സിഡി ലഭിച്ചുവെന്ന്

തിരുവനന്തപുരം : ബ്ലാക്ക്‌മെയിലിംഗ്‌ കേസ്‌ പ്രതി റുക്‌സാനയും ആത്മഹത്യചെയ്‌ത വെഞ്ഞാറമൂട്‌ സ്വദേശി രവീന്ദ്രനും ഒത്തുള്ള കിടപ്പറ ദൃശ്യങ്ങളടങ്ങിയ സിഡി തന്റെ കയ്യിലുണ്ടെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ റിമാന്റ്‌ റിപ്പോര്‍ട്ടില്‍ അറിയിച്ചു. ഈ ദൃശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രതികളുടെ ഭീഷണിയാണ്‌ രവീന്ദ്രനെ ആത്മഹത്യയിലേയ്‌ക്ക് നയിച്ചത്‌.

മൂന്നുകോടി രൂപ ലഭിച്ചില്ലെങ്കില്‍ കിടപ്പറദൃശ്യങ്ങള്‍ പുറത്തു വിടുമെന്നായിരുന്നു ഭീഷണി. 'താന്‍ സുഹൃത്തിനൊപ്പം ഒരിക്കല്‍ മാത്രമാണ്‌ അവിടെ പോയതെന്നും എന്നാല്‍, ഇപ്പോള്‍ കുറ്റമെല്ലാം തന്റെ തലയില്‍ കെട്ടിവെയ്‌ക്കുകയാണെന്നും പോലീസ്‌ കണ്ടെടുത്ത രവീന്ദ്രന്റെ ആത്മഹത്യാക്കുറിപ്പില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. ഇതില്‍ നിന്നൊക്കെ ഭീഷണിയും മാനഹാനിയും ഭയന്നാണ്‌ രവീന്ദ്രന്‍ ജീവനൊടുക്കിയതെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും പോലീസ്‌ കോടതിയെ അറിയിച്ചിട്ടുണ്ട്‌.

അഭിപ്രായങ്ങളൊന്നുമില്ല