Video Of Day

Breaking News

ഭര്‍ത്താവിന് സ്‌ത്രീയൊരു ദൗര്‍ബ്ബല്യമാണ്, അയാള്‍ക്കിഷ്ടം മറ്റുപലതുമാണ്: ചാര്‍മ്മിള

'ബദറുല്‍ മുനീര്‍ ഹുസുനുല്‍ ജമാല്‍' എന്ന ചിത്രത്തിലെ നായിക മംഗളത്തിന് നല്‍കിയ അഭിമുഖത്തിലെ കുറച്ചു ഭാഗം. ചാര്‍മ്മിള പറഞ്ഞുതുടങ്ങി. ഞാനീ സിനിമയില്‍ നായികയുടെ അമ്മയായിട്ടാണ്‌ അഭിനയിക്കുന്നത്‌. ഇതെന്റെ ആദ്യ അമ്മവേഷമൊന്നുമല്ല. തമിഴില്‍ കുറെ പടം ചെയ്‌ത് അമ്മയായി. ഇവന്‍ വേറ മാതിരി, നന്‍പര്‍കള്‍, നന്‍ വഴി മണ്‍ട്രം, യാണ്‍, കാതല്‍ പഞ്ചായത്ത്‌, വിലാസം, വിജയകാന്തിന്റെ അമ്മയായി നാന്‍ അങ്ങനെ.


ഇപ്പോള്‍ പിന്നെയെങ്ങനെ മലയാളത്തില്‍ അഭിനയിക്കാന്‍ കഴിയുന്നു.

ഭര്‍ത്താവും ഞാനും തമ്മില്‍ പിരിഞ്ഞു. മകന്‍ അയാളുടെ അധീനതയിലാണ്‌. നാലഞ്ചുമാസമായി കണ്ടിട്ട്‌. കോടതിയില്‍ കേസുണ്ട്‌. മകനെ കാണാത്തതിലുള്ള സങ്കടവും കേസുമൊക്കെ മനസിനെ അലട്ടാതിരിക്കാന്‍ മനഃപൂര്‍വ്വം ബിസിയായതാണ്‌. അമ്മ വേഷമെങ്കില്‍ അത്‌. അഭിനയിക്കുന്ന നേരത്തെങ്കിലും വിചാരങ്ങള്‍ വിഷമിപ്പിക്കാതിരിക്കുമല്ലോ. ഈ മാസം പ്രശ്‌നത്തിന്‌ പരിഹാരമുണ്ടാകും. മോനെ തിരികെ കിട്ടിയാല്‍ ഞാന്‍ പടങ്ങള്‍ കുറയ്‌ക്കും.

കിട്ടുമെന്ന്‌ ഉറപ്പുണ്ടോ.

കിട്ടും. ദൈവം എന്റെ കൂടെയാണ്‌.

പ്രണയവിവാഹമായിരുന്നല്ലോ. സുരേഷുമായി തെറ്റിപ്പിരിയാന്‍ കാരണം.

അയാള്‍ക്ക്‌ അമ്മ പറയുന്നതാണ്‌ വേദവാക്യം. അവന്റെ എല്ലാ ദുശ്ശീലങ്ങള്‍ക്കും അവര്‍ പിന്തുണ നല്‍കുന്നു. കുഞ്ഞിന്‌ രണ്ടുമാസം പ്രായമുള്ളപ്പോള്‍ തന്നെ രണ്ടാളും എന്നെ നിര്‍ബന്ധിച്ച്‌ അഭിനയിക്കാനും നൃത്തം ചെയ്യാനും പറഞ്ഞുവിടുമായിരുന്നു.
ഞാന്‍ കാശുണ്ടാക്കിക്കൊണ്ടു വരണം. അങ്ങനെ സുഖിച്ച്‌ ജീവിക്കണം. അവന്‌ സ്‌ത്രീയൊരു ദൗര്‍ബ്ബല്യമാണ്‌. ഞാനതൊക്കെ കണ്ടില്ലെന്നു നടിക്കണം. മുമ്പ്‌ എന്റെ ഭാഗത്തുനിന്നുണ്ടായ ചില വീഴ്‌ചകള്‍ തന്ത്രപരമായി മുതലെടുക്കുകയായിരുന്നു. അത്‌ ചിലപ്പോഴൊക്കെ തുറന്നുപറയുകയും ചെയ്‌തിട്ടുണ്ട്‌. അതിനെയും അമ്മ പിന്താങ്ങും. എട്ടുകൊല്ലമായി വിവാഹം കഴിഞ്ഞിട്ട്‌. അന്ന്‌ തുടങ്ങിയ മാനസികപീഡനമാണ്‌. ഞാനീ രൂപത്തിലാകാന്‍ കാരണം അതാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല