Video Of Day

Breaking News

സൂറിച്ചിലെ സെക്‌സ് ബോക്‌സുകള്‍: ലൈംഗികവേഴ്ചയ്ക്ക് സുരക്ഷിതമായ ഇടം

സൂറിച്ച്: രാത്രിയാകുന്നതോടെ തെരുവുകള്‍ കീഴടക്കുന്ന ലൈംഗിക തൊഴിലാളികളെ നഗരത്തില്‍ നിന്നും ഒഴിവാക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതി അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. നഗരത്തിന്റെ തിരക്കുകളില്‍ നിന്നും മാറി സര്‍ക്കാര്‍ ചിലവില്‍ നിര്‍മിച്ചിരിക്കുന്ന ഡ്രൈവ്-ഇന്‍ വേശ്യാലയങ്ങളില്‍ ഒരോദിവസവും എത്തുന്നതിനു നൂറുകണക്കിനാളുകളാണ്.

അത്യാവശ സൗകര്യങ്ങളോടു കൂടി ക്യൂബിക്കിള്‍ മാതൃകയിലാണ് ഡ്രൈവ്-ഇന്‍ വേശ്യാലയങ്ങളുടെനിര്‍മാണം. ഷവര്‍, കഫെ, സോഷ്യല്‍ വര്‍ക്കേഴ്‌സിന്റെ സേവനം, പാനിക് ബട്ടന്‍ തുടങ്ങിയവ ലൈംഗിക തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നു. തടിക്കൊണ്ടാണ് ക്യൂബിക്കിളുകളുടെ നിര്‍മാണം. സെക്‌സ് ബോക്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ക്യൂബിക്കിളുകള്‍ ആവശ്യക്കാര്‍ക്കു അഞ്ചു സ്വിസ് ഫ്രാങ്ക് നല്‍കി ഉപയോഗിക്കാം. രാത്രിമാത്രമായിരിക്കും ക്യൂബിക്കുകള്‍ ആവശ്യക്കാര്‍ക്കു ലഭിക്കുക.

കുളിക്കാനും അലക്കാനും കിടക്കാനും അടക്കമുള്ള സൗകര്യങ്ങള്‍ ഉള്ളതിനാല്‍ ലൈംഗിക തൊഴിലാളികള്‍ ഇടപാടുകാരെ തേടി നഗരത്തിലേക്ക് എത്തില്ലന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.  1942-ല്‍ വേശ്യവൃത്തി സ്വിറ്റ്‌സര്‍ലണ്ടില്‍ ലീഗലൈസ് ചെയ്തിരുന്നു. സര്‍ക്കാരിന്റെ കര്‍ശന നിരീക്ഷത്തിലായിരിക്കും ഡ്രൈവ്-ഇന്‍ വേശ്യാലയങ്ങളുടെ പ്രവര്‍ത്തനം. ഇവിടെ എത്തുന്നവരെ സിസിടിവി ക്യാമറകള്‍ ഉപയോഗിച്ചു നിരീക്ഷിക്കില്ലന്നു അധികൃതര്‍ വ്യക്തമാക്കി. ഇവിടെയുള്ള ലൈംഗിക തൊഴിലാളികളെ പുറത്തേക്കു കൊണ്ടു പോകാന്‍ അനുവദിക്കില്ല.
കടപ്പാട്: രാഷ്ട്രദീപിക

അഭിപ്രായങ്ങളൊന്നുമില്ല