Video Of Day

Breaking News

ആദ്യ 30 മിനിറ്റ്‌ നായികയ്ക്കും നായകനും തുണിയില്ല; സെക്‌സ് ടേപ്പ് പ്രദര്‍ശിപ്പിക്കില്ല

ഹോളിവുഡ്‌ സിനിമാപ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന 'സെക്‌സ് ടേപ്‌' ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കില്ല. സെക്‌സിന്റെ അതിപ്രസരം ആരോപിച്ച്‌ സെന്‍സര്‍ബോര്‍ഡ്‌ സിനിമയ്‌ക്ക് സര്‍ട്ടിഫിക്കറ്റ്‌ നല്‍കാന്‍ വിസമ്മതിച്ചു. കാമറൂണ്‍ ഡയസും ജേസണ്‍ സീഗലും പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പോലും വെട്ടത്ത്‌ കാണിക്കാനാകില്ലെന്നാണ്‌ അഭിപ്രായം.

തീരുമാനത്തിനെതിരേ സിനിമയുടെ നിര്‍മ്മാതാക്കാള്‍ റിവൈസിംഗ്‌ കമ്മറ്റിക്ക്‌ മുമ്പാകെ അപ്പീല്‍ പോയിരിക്കുകയാണ്‌. കഴിഞ്ഞയാഴ്‌ച ചിത്രം കണ്ട സെന്‍സര്‍ കമ്മിറ്റി ചിത്രത്തിലെ രംഗങ്ങള്‍ കണ്ട്‌ ഞെട്ടിപ്പോയെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. പ്രദര്‍ശനാനുമതി നല്‍കിയാല്‍ നായകന്റെയും നായികയുടെയും പൂര്‍ണ്ണ നഗ്നതാ പ്രദര്‍ശനം വരുന്ന ആദ്യത്തെ 30 മിനിറ്റുകള്‍ തന്നെ വെട്ടിമാറ്റേണ്ടി വരുമെന്നും ഇവര്‍ പറയുന്നു.

അതേസമയം സിനിമാ സാംസ്‌ക്കാരികാസ്വസ്‌ഥത ഉണ്ടാക്കുന്നതോ എന്തെങ്കിലും സാമഹ്യ സന്ദേശം മുന്നോട്ട്‌ വെയ്‌ക്കുന്നതോ അല്ലെന്നാണ്‌ നിര്‍മ്മാതാക്കള്‍ പറയുന്നത്‌. മുമ്പ്‌ ബ്രാഡ്‌ പിറ്റിന്റെ ഫൈറ്റ്‌ ക്‌ളബ്ബും പെനലൂപ്‌ ക്രൂസിന്റെ കൗണ്‍സിലറും റിലീസ്‌ ചെയ്യാനിരിക്കുമ്പോഴും തങ്ങള്‍ സമാന പ്രശ്‌നം അനുഭവിച്ചിരുന്നതായി അവര്‍ പറഞ്ഞു. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ തീയറ്ററില്‍ എത്തേണ്ടതില്ല എന്നത്‌ സിനിമയുടെ പേരില്‍ തന്നെയുണ്ടെന്നും അണിയറക്കാര്‍ പറഞ്ഞു.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല