റമസാനില്‍ നോമ്പെടുത്ത് അഭിനയിക്കാറുണ്ട്: ഗ്ലാമര്‍ നായിക ഷംന കാസിം
നടി ഷംന കാസിം മംഗളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന് ചെറിയൊരു ഭാഗം...
ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയില്‍ മുടങ്ങാതെ നോമ്പെടുക്കാന്‍ കഴിയാറുണ്ടോ?
എത്ര തിരക്കാണെങ്കിലും നോമ്പു മുടക്കില്ല. ഈ സമയത്ത് സ്‌റ്റേജ് പ്രോഗ്രാം വന്നാലും അഭിനയത്തിനൊപ്പം ചെയ്യും. നോമ്പു കാരണം ഷൂട്ടിംഗോ നൃത്തമോ ഒരിക്കലും മുടങ്ങിയിട്ടില്ല. കഴിഞ്ഞ ഒരു നോമ്പു കാലത്താണ് നല്ലെണ്ണയുടെ പരസ്യത്തില്‍ അഭിനയിച്ചത്. അതില്‍ നെല്ലിക്ക കടിക്കുന്ന സീനുണ്ട്. ഡയറക്‌ടര്‍ പറഞ്ഞു ഷംനയ്‌ക്ക് ബുദ്ധിമുട്ടാണെങ്കില്‍ ആ സീന്‍ മാറ്റാം. അതു വേണ്ടെന്നു പറഞ്ഞു നെല്ലിക്ക കടിച്ചു. ഷോട്ട് കഴിഞ്ഞതും ഉടന്‍ തന്നെ വായ് കഴുകി വൃത്തിയാക്കി. നോമ്പു മുടങ്ങിയതുമില്ല.
സിനിമാതാരമായ ശേഷം പെരുന്നാള്‍ ആഘോഷത്തില്‍ ഉണ്ടായ വ്യത്യാസം?
പെരുന്നാളിനു സഹോദരന്മാരും ബന്ധുക്കളും നമുക്ക് പൈസ തരുന്ന ആചാരമുണ്ട്. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ ഇങ്ങനെ കിട്ടുന്ന പൈസ കൂട്ടിവച്ച് നമുക്കാവശ്യമുള്ള സാധനങ്ങള്‍ വാങ്ങുമായിരുന്നു. സിനിമയില്‍ വന്ന ശേഷം പെരുന്നാള്‍ എത്തുമ്പോള്‍ എല്ലാവരും പറയും
''നിനക്ക് ഇനി പൈസ തരണ്ടല്ലോ''
''അങ്ങനെയല്ല എനിക്ക് നിങ്ങള്‍ പൈസ തരണം'' എന്നു നിര്‍ബന്ധം പിടിക്കും. കാരണം അങ്ങനെ കിട്ടുന്ന പൈസക്കൊരു പ്രത്യേകതയുണ്ട്. ഇപ്പോള്‍ അത് ചെലവാക്കാറില്ല. അങ്ങനെ ആവശ്യങ്ങളൊന്നും ഉണ്ടാകില്ല. ഇപ്പോള്‍ ആരൊക്കെ പൈസ തന്നു എന്ന് ഞാന്‍ എഴുതിവയ്‌ക്കും. പിന്നീട് അത് എടുത്തു നോക്കുമ്പോള്‍ ഒരു സന്തോഷമാണ്. മലബാറിനെ പെരുന്നാള്‍ സമയത്ത് നഷ്‌ടമാകുന്നതാണ് സങ്കടം.
ഷൂട്ടിംഗിനു പോകാനുള്ള സൗകര്യത്തിനായി ഇപ്പോള്‍ എറണാകുളത്താണ് താമസിക്കുന്നത്. പലപ്പോഴും ലൊക്കേഷനിലായിരിക്കും. കുട്ടിക്കാലത്ത് ഞങ്ങള്‍ സഹോദരങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു. ഇന്ന് അവരുടെയെല്ലാം വിവാഹം കഴിഞ്ഞു പല സ്‌ഥലങ്ങളിലാണ്. എനിക്കും പെരുന്നാള്‍ സമയത്ത് ഷൂട്ടിംഗും കാണും. അതുകൊണ്ട് അവരുടെ അടുത്തേക്ക് പോകാന്‍ കഴിയില്ല. എല്ലാവരും ഒത്തു ചേര്‍ന്ന പെരുനാള്‍ അന്യമായി.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ