കളി കാണാനെത്തിയ യുവതികളെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചു, പരിശോധനയ്ക്ക് പുരുഷന്മാര്‍
മോസ്‌കോ: പൂര്‍ണ നഗ്നരായി വന്നാല്‍ മാത്രമേ ഫുട്‌ബോള്‍ മത്സരം കാണാന്‍ അനുവദിക്കൂ എന്ന് വനിതാ ആരാധകരോട് പോലീസ് ആവശ്യപ്പെട്ടതായി പരാതി. സുരക്ഷാ ക്രമീകരണങ്ങളുടെ പേരിലാണ് പോലീസ് സംഘം ആരാധികമാരുടെ സംഘത്തെ നഗ്നരാക്കി പരിശോധിച്ചത്. 2018 ലോകകപ്പ് ഫുട്‌ബോളിന് വേദിയാകേണ്ട മോസ്‌കോയിലെ കസാന്‍ സ്‌റ്റേഡിയത്തിലാണ് സംഭവം. അടിവസ്ത്രങ്ങള്‍ അടക്കമുള്ള വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ തങ്ങളോട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി 26 കാരിയായ യുവതി പറഞ്ഞു. സ്ത്രീകളുടെ സംഘത്തെ പരിശോധിക്കാനായി പുരുഷന്മാരായ പോലീസുകാരും ഉണ്ടായിരുന്നത്രെ.
കൂട്ടത്തിലെ ചില ആരാധികമാരെ പരിശോധിച്ചത് വനിതാ പോലീസാണ്. മറ്റ് ചിലരെ പുരുഷ പോലീസും. ഫുട്‌ബോള്‍ കളി കാണാനെത്തിയ യുവതികളെ പൂര്‍ണ നഗ്നരാക്കി പരിശോധിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമായിക്കഴിഞ്ഞു. 26 കാരിയായ കാതറീന സ്റ്റെപനോവയാണ് സംഭവം പുറത്തുവിട്ടത്. മോസ്‌കോ ക്ലബിലെ മുന്‍ ബ്യൂട്ടി ക്വീനാണ് സ്‌റ്റെപനോവ. ആരാധികമാര്‍ക്ക് പിന്തുണയുമായി ഫുട്‌ബോള്‍ ആരാധകരും രംഗത്തെത്തി. വനിതാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചാല്‍ മതിയെന്ന് പറഞ്ഞിട്ടുപോലും പോലീസ് സംഘം ചെവിക്കൊണ്ടില്ല എന്നാണ് ആക്ഷേപം.
താന്‍ എത്തുമ്പോള്‍ ഗാലറിക്ക് പുറത്ത് പെണ്‍കുട്ടികളുടെ നീണ്ട നിര ഉണ്ടായിരുന്നു എന്നും ഇവരെ സുരക്ഷാ സംഘം പരിശോധിക്കുകയായിരുന്നു എന്നുമാണ് സ്റ്റെപനോവ പറഞ്ഞത്. ടിക്കറ്റ് എടുത്ത് സ്റ്റേഡിയത്തിന് അകത്ത് കടന്ന ശേഷമാണ് ആരാധികമാര്‍ക്ക് ഈ ദുരനുഭവം ഉണ്ടായത്. എന്നാല്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കാനോ മാപ്പ് പറയാനോ പോലീസ് തയ്യാറായിട്ടില്ല. സുരക്ഷാ സംഘം അവരുടെ ജോലി മാത്രമാണ് ചെയ്തത്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ