Video Of Day

Breaking News

ചേച്ചീ ഞാനും ഭാവനയും ഒളിച്ചോടി വരുകയാണ്‌, നാറ്റിക്കരുത്

ആംഗ്രി ബേബീസിന്റെ ലൊക്കേഷനില്‍ നിന്നാണോ അനൂപ്‌-ഭാവന പ്രണയം വാര്‍ത്തയായത്‌, ആ താരജോഡികള്‍ക്കിടയില്‍ എന്താണ്‌ സംഭവിച്ചത്‌?യാഥാര്‍ത്ഥ്യം സംവിധായകന്‍ സജി സുരേന്ദ്രന്‍ വെളിപ്പെടുത്തുന്നു... കടപ്പാട്: മംഗളം

അനൂപ്‌ മേനോന്‍-ഭാവന സൗഹൃദം പ്രണയമായ്‌ ചര്‍ച്ച ചെയ്‌തത്‌ ആംഗ്രി ബേബീസിന്റെ ഷൂട്ടിനിടെയാണല്ലോ?
അതൊരു രസകരമായ സംഭവമാണ്‌. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ മുംബൈയിലെ ഷൂട്ടിങ്ങിനിടെ അനൂപ്‌ പറ്റിച്ചൊരു പണിയാണത്‌. ഷൂട്ടിന്‌ കര്‍ശന നിയന്ത്രണമുളള മുംബൈ റയില്‍വേ സ്‌റ്റേഷനില്‍ ഒളിക്യാമറ വച്ചാണ്‌ അനൂപും ഭാവനയും സ്‌റ്റേഷനിലൂടെ നടന്നുപോകുന്നത്‌ ഷൂട്ട്‌ ചെയ്‌തത്‌.

ഷൂട്ടിങ്ങാണെന്ന്‌ ആരും അറിയാതിരിക്കാനായി അനൂപിന്റെ മൊബൈല്‍ സ്‌പീക്കറില്‍ ഞാന്‍ നിര്‍ദ്ദേശങ്ങള്‍ പറഞ്ഞുകൊടുക്കുകയായിരുന്നു. ഇതിനിടെ അനൂപിനെയും ഭാവനയെയും തിരിച്ചറിഞ്ഞ ഒരു സ്‌ത്രീ വേഗം അനുപിന്റെയടുത്തേക്ക്‌ നടന്നടുത്തപ്പോള്‍ ഞാന്‍ പറഞ്ഞു."അനൂപേ ഒരു സ്‌ത്രീ നിങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്‌. നീ എങ്ങനെയെങ്കിലും ഒഴിവാകണം."
അടുത്തുവന്ന സ്‌ത്രീയോട്‌ അനൂപ്‌ പറഞ്ഞു "ചേച്ചീ ഞാനും ഭാവനയും നാട്ടില്‍നിന്ന്‌ ഒളിച്ചോടി വരുകയാണ്‌ ദയവുചെയ്‌ത് പരിചയഭാവം കാണിക്കരുത്‌ ആരെങ്കിലും കണ്ടാല്‍ നാട്ടില്‍ പ്രശ്‌നമാകും."
ഇത്‌ കേട്ടതോടെ ആ സ്‌ത്രീ മാറിനിന്ന്‌ പറഞ്ഞു."ട്രിവാന്‍ഡ്രം ലോഡ്‌ജിലെ നിങ്ങളുടെ അഭിനയം കണ്ടപ്പോഴെ ഞങ്ങള്‍ കരുതിയിരുന്നതാണ്‌. ഇപ്പോള്‍ അത്‌ സത്യമായല്ലോ."
അനൂപ്‌ അവിടെനിന്ന്‌ തടിതപ്പാന്‍ പറഞ്ഞതാണെങ്കിലും അതോടെ അനൂപും ഭാവനയും പ്രേമിച്ച്‌ ഒളിച്ചോടി മുംബൈയിലെത്തി എന്ന്‌ പറഞ്ഞ്‌ ഫെയ്‌സ്ബുക്കിലും മറ്റും വാര്‍ത്ത പടരുകയായിരുന്നു.

ഈ പ്രണയവാര്‍ത്തയില്‍ എന്തെങ്കിലും വസ്‌തുതയുണ്ടോ?
ഞാന്‍ പറഞ്ഞല്ലോ, വെറുതെ തമാശയ്‌ക്ക് പറഞ്ഞ ഒരു കാര്യത്തെച്ചൊല്ലിയാണ്‌ ഇ പ്പോള്‍ അനൂപ്‌-ഭാവന പ്രണയം എല്ലാവരും ചര്‍ച്ച ചെയ്യുന്നത്‌.

അനൂപുമായി ഇത്രയേറെ ബന്ധമുളള ഒരാളെന്ന നിലയില്‍ ഇതിനെക്കുറിച്ച്‌ വ്യക്‌തമായ അറിവ്‌ താങ്കള്‍ക്കുണ്ടാകുമല്ലോ?
എല്ലാവരും പറയുന്നതുപോലെ അനൂപും ഭാവനയും തമ്മില്‍ പ്രണയമൊന്നുമില്ല. അവര്‍ തമ്മില്‍ നല്ല സൗഹൃദമുണ്ട്‌. ഭാവനയുടെ വിവാഹം വീട്ടുകാരുടെ ആലോചനയില്‍ ഇപ്പോള്‍ നടക്കുന്നുണ്ട്‌.അടുത്ത വര്‍ഷത്തോടെ വിവാഹം നടക്കും. അനൂപ്‌ ഒരു പ്രത്യേക ക്യാരക്‌ടറാണ്‌. നിയമപഠനത്തിന്‌ റാങ്ക്‌ നേടി വിജയിച്ച ആളു കൂടിയാണ്‌.അവനിങ്ങനെ അടിച്ചുപൊളിച്ച്‌ നടക്കണമെന്നേയുള്ളൂ.ഇപ്പോള്‍ ഗുജറാത്തിലേക്ക്‌ ഒറ്റയ്‌ക്ക് കാറോടിച്ചു പോയിരിക്കുകയാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല