സ്കൂള്‍ കട്ട് ചെയ്ത് സെക്സിന് ഇറങ്ങുന്ന വിദ്യാര്‍ഥിനികള്‍, പ്രായം 18
കൊച്ചി: ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റുകളുടെ പിടിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ പോലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മാതൃഭൂമി ന്യൂസ് അന്വേഷണത്തില്‍ വ്യക്തമാകുന്നു. ഇടനിലക്കാരായ സ്ത്രീകള്‍ സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും പെണ്‍കുട്ടികളെ വിളിച്ചിറക്കി തരാമെന്നും പറയുന്നു. രാവിലെ ഒമ്പതിനും വൈകുന്നേരം അഞ്ചിനും ഇടയിലുള്ള സമയത്തു മാത്രമേ 18നും 23നും ഇടയിലുള്ള പെണ്‍കുട്ടികളെ ഇവര്‍ കാഴ്ചവെക്കൂ. ഇടനിലക്കാര്‍ കച്ചവടം ഉറപ്പിക്കുന്നത് മാളുകളില്‍ വച്ചാണ്. വെബ്‌സൈറ്റില്‍ ഫോണ്‍ നമ്പരുകള്‍ നല്‍കി വാഹനത്തില്‍ പെണ്‍കുട്ടികളെ എത്തിക്കുന്ന സംഘങ്ങളെ പിടിക്കാന്‍ കഴിയാത്തത് പോലീസിന്റെ കഴിവു കേടോ അതോ ഈ സംഘങ്ങളുടെ ഉന്നത ബന്ധങ്ങളോ? അന്വേഷണം തുടരുന്നു: വെബ് വാണിഭം.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ