Video Of Day

Breaking News

67കാരന്‍ അധ്യാപകന്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനികളെ വസ്ത്രങ്ങളഴിപ്പിച്ച് പീഡിപ്പിച്ചു

ബാംഗ്ലൂര്‍: 63 കാരന്‍ ഗസ്റ്റ് ലക്ചറര്‍ രണ്ടാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന ഏഴ് പെണ്‍കുട്ടികളെ 45 ദിവസത്തോളം ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ബാംഗ്ലൂരിനടുത്ത് രാമഗനരം ജില്ലയിലെ തടഗട്ടപുരയിലെ സ്‌കൂളിലാണ് സംഭവം. എട്ടുവയസ്സുകാരി വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായതായി പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ ആഗസ്ത് 5ന് അറസ്റ്റ് ചെയ്തിരുന്നു. ചന്ദ്രമൗലി എന്ന 63 കാരന്‍ ഗസ്റ്റ് ലക്ചററാണ് അറസ്റ്റിലായത്. ഇയാളുടെ കൂട്ടുകാരനും സ്‌കൂളിലെ പ്രിന്‍സിപ്പാളുമായ ലക്ഷ്മികാന്തും അറസ്റ്റിലായിരുന്നു. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ താല്‍ക്കാലികമായി അടച്ചിടുകയും ചെയ്തു. എന്നാല്‍ ഒരാഴ്ചയ്ക്ക് ശേഷം തിങ്കളാഴ്ച സ്‌കൂള്‍ വീണ്ടും തുറന്നപ്പോഴാണ് കൂടുതല്‍ പെണ്‍കുട്ടികള്‍ ചന്ദ്രമൗലിക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്.

ചന്ദ്രമൗലി സാറിനെ തങ്ങള്‍ക്ക് പേടിയാണ് എന്ന് പറഞ്ഞ കുട്ടികള്‍ സ്‌കൂളിലേക്ക് പോകാനും വിസമ്മതിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. മൂന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ തടഗട്ടപുര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മക്കള്‍ക്ക് ടി സി നല്‍കണം എന്നാവശ്യപ്പെട്ട് കൂടുതല്‍ കുട്ടികളുടെ മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതരെ കാണാനെത്തി. സ്‌കൂള്‍ പ്രിന്‍സിപ്പാളായ ലക്ഷ്മികാന്തിന്റെ സുഹൃത്താണ് റിട്ടയേര്‍ഡ് പോസ്റ്റ്മാനായ ചന്ദ്രമൗലി. അങ്ങനെയാണ് ഇയാള്‍ സ്‌കൂളില്‍ ക്ലാസെടുക്കാന്‍ വരുന്നത്. പെണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയ ശേഷം ശാരീരികമായി ബന്ധപ്പെടാന്‍ ശ്രമിച്ചു എന്നാണ് പരാതി. തങ്ങളുടെ മക്കളെ ഇനി ഇവിടെ പഠിപ്പിക്കാന്‍ പറ്റില്ലെന്നും ഫീസ് കൂടുതലായാലും അടുത്തുള്ള മറ്റേതെങ്കിലും സ്‌കൂളില്‍ വിടാനാണ് തീരുമാനമെന്നും ഒരു പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
കടപ്പാട്: വണ്‍ ഇന്ത്യ

അഭിപ്രായങ്ങളൊന്നുമില്ല