Video Of Day

Breaking News

കഞ്ചാവ്, ലഹരി സിനിമകളിലെ നായികമാരുടെ അഡിക്റ്റഡ് ടു ലൈഫ് ക്യംപെയിന്‍

ലഹരിയെ ലൈക്ക് കൊണ്ടുമറികടക്കാന്‍ വലയൊരുക്കി എക്‌സൈസ് വകുപ്പ്. നവമാധ്യമങ്ങളുടെ സാധ്യതകള്‍ ഉപയോഗിച്ചു യുവാക്കളില്‍ നിന്ന് ലഹരിയെ പടിയിറക്കുവാനുളള ക്യംപെയിന്‍ ആരംഭിച്ചു. ഇതിന്റെ ഫെസ്ബുക്ക്, വാട്‌സ് ആപ് പ്രമോഷനുകള്‍ ഹൗസ് ഫുളളായി ഓടിത്തുടങ്ങിക്കഴിഞ്ഞു. അഡിക്റ്റഡ് ടു ലൈഫ് എന്നു പേരിട്ടിരിക്കുന്ന ക്യംപെയിന്റെ ബ്രാന്‍ഡ് അംബാസഡര്‍ മമ്മൂട്ടിയാണ്. മമ്മൂട്ടിഉള്‍പ്പെടെയുളള താരങ്ങളുടെ ഫെസ്ബുക്ക് പേജുകള്‍ അഡിക്റ്റഡ് ടു ലൈഫ് ബ്രാന്‍ഡിലേക്കു മാറി. താരങ്ങള്‍ വാട്‌സ് ആപിലെ പ്രൊഫൈല്‍ ചിത്രത്തിനു പകരം ക്യംപെയിന്റെ ലോഗോയും ഉപയോഗിച്ചുതുടങ്ങി.

മമ്മൂട്ടി, ദുല്‍ഖര്‍ ഉണ്ണി മുകുന്ദന്‍, ജയസൂര്യ, ഹണി റോസ്, റിമി ടോമി, സനുഷ, കനിഹ, ഭാവന തുടങ്ങിയ നിരവധി താരങ്ങളാണ് ഇങ്ങനെ ഫെസ്ബുക്ക് പേജും, വാട്‌സ് ആപ് പ്രൊഫൈലും മാറ്റിയിരിക്കുന്നത്.കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഫെസ്ബുക്ക് പേജിന്റെ ഔപചാരിക ഉദ്ഘാടനം നടത്തിയത്. മുഖ്യമന്ത്രിയുടെ പേജില്‍ നിന്ന് അഡിക്റ്റഡ് ടു ലൈഫ് പേജിന് ലൈക്കടിച്ചാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം നടത്തിയത്. പേജ് തയ്യാറാക്കി 48മണിക്കൂറുകള്‍ക്കുളളില്‍ പേജിന്റെ ലൈക്ക് അന്‍പതിനായിരത്തോട് അടുക്കുന്നു. അനേകം പരിപാടികള്‍ ഈ പേരില്‍ തയ്യാറാക്കിയിട്ടുണ്ട്. സിനിമ ഡയലോഗുകള്‍, അധികരിച്ചുളള വാട്ആപ് മേസേജുകള്‍, ക്രീയേറ്റീവ് പോസ്റ്ററുകള്‍, വീഡിയോകള്‍ തയായറാക്കുകയാണെന്നു പദ്ധതി നടത്തിപ്പുകാരായ ഈസി സോഫ്റ്റ് ടെക്‌നോളജീസിന്റെ ഡയറക്ടര്‍ അബ്ദുല്‍ മനാഫ് പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല