പീഡിപ്പിച്ച കാമുകനെ തേടിയിറങ്ങിയ വിദ്യാര്‍ഥിനിയെ പൊലീസ് കടയില്‍ നിന്ന് പിടിച്ചു
കോട്ടയം: കോട്ടയം ഗാന്ധിനഗറില്‍ പതിനാറുകാരിക്ക് പീഡനം. പ്രണയം നടിച്ച് പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിലെത്തി പലതവണ പീഡിപ്പിച്ച കേസില്‍ കാമുകന്‍ പിടിയിലായി. മണിയാപറമ്പ് സ്വദേശി 22കാരനായ അമലിനെയാണ് ഗാന്ധിനഗര്‍ പൊലീസ് പിടികൂടിയത്. കാമുകനെ തേടി വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് പീഡനകഥ പുറത്ത് കൊണ്ടുവന്നത്.
പ്രണയം നടിച്ച് അടുത്തുകൂടിയ അമല്‍ വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പലതവണ പീഡിപ്പിക്കുകയായിരുന്നു. പീഡനങ്ങള്‍ പലതും പെണ്‍കുട്ടിയുടെ വീട്ടിലായിരുന്നു അരങ്ങേറിയിരുന്നത്. കാമുകന്റെ മോഹനവാഗ്ദാനങ്ങളില്‍ കുടുങ്ങിയ പെണ്‍കുട്ടി തന്നെ കൂട്ടിക്കൊണ്ടുപോകാന്‍ ഇയാള്‍ വരുമെന്ന് പ്രതീക്ഷിച്ച് വീടുവിട്ടിറങ്ങുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാമുകന്‍ വരാമെന്ന് പറഞ്ഞ സമയം കഴിഞ്ഞിട്ടും കാണാതെ വന്നപ്പോള്‍ സമീപത്തെ കടയില്‍ ഒളിച്ചിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പൊലീസ് തിരഞ്ഞ് പിടിച്ചു. വിശദമായ ചോദ്യചെയ്യലിലാണ് തന്നെ കാമുകന്‍ പീഡിപ്പിച്ച കഥ പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞിട്ടുണ്ടെന്ന് ഗാന്ധിനഗര്‍ എസ് ഐ ഇ.പി റെജി അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ