പീഡിപ്പിച്ചെന്ന് പറഞ്ഞ് നടി മൈത്രേയ കരഞ്ഞു, കാര്‍ത്തികിനെ ചോദ്യം ചെയ്യും
ബാംഗ്ലൂര്‍: വിവാഹം കഴിച്ചശേഷം വഞ്ചിച്ചെന്ന നടിയുടെ പരാതിയില്‍ കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡയുടെ മകന്‍ കാര്‍ത്തിക് ഗൗഡയ്ക്ക് പോലീസ് നോട്ടീസയച്ചു. പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് ബാംഗ്ലൂര്‍ ആര്‍.ടി. നഗര്‍ പോലീസാണ് നോട്ടീസയച്ചത്. മോഡലും കന്നട നടിയുമായ മൈത്രേയ ഗൗഡയാണ് കാര്‍ത്തികിനെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് മാനഭംഗത്തിനും വഞ്ചനാ കുറ്റത്തിനും പോലീസ് കേസെടുക്കുകയായിരുന്നു.
അതിനിടെ നടി മൈത്രേയയെ പോലീസ് ചോദ്യം ചെയ്തു. പണവും അധികാരവും ഉപയോഗിച്ച് കാര്‍ത്തികിന്റെ കുടുംബം തന്നോട് അനീതിയാണ് കാണിച്ചതെന്നും സത്യം പുറത്തുവരണമെന്നും നടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വിതുമ്പിക്കൊണ്ടാണ് മൈത്രേയ മാധ്യമങ്ങളോട് സംസാരിച്ചത്. കാര്‍ത്തികുമായുള്ള ബന്ധത്തില്‍ തന്റെ കുടുംബം ഏറെ വേദന അനുഭവിച്ചിട്ടുണ്ടെന്ന് മൈത്രേയ പറഞ്ഞു.
മംഗലാപുരത്തെ വീട്ടില്‍ ജൂണ്‍ അഞ്ചിന് കാര്‍ത്തിക് ഗൗഡ തന്നെ വിവാഹം കഴിച്ചെന്നാണ് നടിയുടെ അവകാശവാദം. കുറ്റം തെളിഞ്ഞാല്‍ കാര്‍ത്തികിനെ അറസ്റ്റു ചെയ്യുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എം.എന്‍. റെഡ്ഡി പറഞ്ഞു. ഇത് സദാനന്ദഗൗഡയുടെ കുടുംബ പ്രശ്‌നമാണെന്നും ഇതേക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും മുന്‍മുഖ്യമന്ത്രി ബി. എസ്. യെദ്യൂരപ്പ എം.പി. അഭിപ്രായപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ