ഊമയായ വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെ നിസ്കാരമുറിയില്‍ പീഡിപ്പിച്ചു
കല്‍പ്പറ്റ : വയനാട്ടിലെ ഒരു പ്രമുഖ മതസ്ഥാപനം നടത്തുന്ന സ്‌പെഷ്യല്‍ സ്‌കൂളിലെ ഊമയായ ഏഴുവയസ്സുകാരിയെ സ്‌കൂളിലെ നിസ്‌കാരമുറിയില്‍ മാനഭംഗത്തിനിരയാക്കിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പതിനേഴുകാരനെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ച് കല്‍പ്പറ്റ സിഐ കെ.സി. സുബാഷ് ബാബു അറസ്റ്റ് ചെയ്തു.
ആഗസ്റ്റ് 21ന് രണ്ടാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനി ഉച്ചക്ക് നമസ്‌കാരമുറിയില്‍ പ്രവേശിച്ചപ്പോഴാണത്രെ സംഭവം. വൈകുന്നേരം വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു. പിന്നീട് കുട്ടിയെ കുളിപ്പിച്ച സമയത്ത് അസ്വാഭാവികത ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇതോടെ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മാനഭംഗം സ്ഥിരീകരിച്ചത്.
സ്‌കൂള്‍ അധികൃതരോട് ബന്ധുക്കള്‍ പരാതിപ്പെട്ടപ്പോള്‍ സഹോദരന്മാരാകും ഈ കൃത്യം ചെയ്തതെന്ന നിഷേധാത്മക നിലപാടാണ് അവര്‍ സ്വീകരിച്ചത്. പിന്നീട് ബന്ധുക്കളെ സ്‌കൂളില്‍ വിളിച്ചുവരുത്തി പെണ്‍കുട്ടിയുടെ ഭാവി കണക്കിലെടുത്ത് പ്രശ്‌നം ഒതുക്കിതീര്‍ക്കണമെന്ന് ആവശ്യപ്പെട്ടുവത്രെ. മറ്റ് പ്രതികളെ ചൂണ്ടികാണിക്കാനായി സ്‌കൂളിലേക്ക് കയറിയ പെണ്‍കുട്ടിയെ സ്‌കൂളധികൃതര്‍ ഭീഷണിപ്പെടുത്തിയതായും ബന്ധുക്കള്‍ പറഞ്ഞു.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ ബന്ധുക്കള്‍ പരാതി നല്‍കുമെന്ന് അറിയിച്ചു. കുട്ടിക്ക് പ്രത്യേക കൗണ്‍സിലിംഗ് നല്‍കി അന്വേഷിച്ചാല്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനാവുമെന്നും ബന്ധുക്കള്‍ പറഞ്ഞു.
താടിയുള്ള ഒരാളും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഫോട്ടോ ചൂണ്ടി കാണിച്ച് പെണ്‍കുട്ടി സൂചിപ്പിച്ചതായും ബന്ധുക്കള്‍ പറഞ്ഞു.
കടപ്പാട്: ജന്മഭൂമി

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ