പെണ്‍വാണിഭ ഇടപാടുകളിലെ താരം റുക്‌സാനയുടേത് വിചിത്രകഥ
കൊച്ചി: പെണ്‍വാണിഭ ഇടപാടുകളിലെ കള്‍ട്ട് ഫിഗര്‍-അതാണ് റുക്‌സാന. നഗ്ന ചിത്രങ്ങള്‍ കാണിച്ചു പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത റുക്‌സാനയ്ക്കു അറസ്റ്റും കേസുമൊന്നും പുത്തരിയല്ല. പാലാരിവട്ടത്തെ ഫര്‍ണിച്ചര്‍ ഷോപ് ഉടമയെ 2010ല്‍ കാറില്‍ കൊണ്ടുപോയി ഇടപ്പള്ളിയിലെ വീട്ടില്‍ ബന്ദിയാക്കി രണ്ടു ലക്ഷം രൂപ തട്ടിയ കേസില്‍ ഒന്നാം പ്രതിയാണ് റുക്‌സാന. പലരില്‍ നിന്നും തട്ടിയെടുക്കുന്ന പണം ഉപയോഗിച്ച് ആര്‍ഭാട ജീവിതം നയിക്കുകയാണ് ഇവരുടെ പതിവ്.
ചെലവന്നൂരിലുള്ള ആഢംബര ഫ്‌ളാറ്റിലാണു ആലപ്പുഴ സ്വദേശിനിയായ റുക്‌സാന ബി. ദാസ് (29), താമസിക്കുന്നത്. കറങ്ങിനടക്കുന്നതും ആഡംബര കാറില്‍ തന്നെ. സംസാരത്തിലും മറ്റും വിദ്യാസമ്പന്നയെന്നു തോന്നിക്കുന്ന ഇവരുടെ സംസാരത്തിലും അടുത്തുള്ള പെരുമാറ്റത്തിലും പലരും മയങ്ങിവീഴുന്നത് സ്വാഭാവികം. എന്നാല്‍ തന്നിലേക്ക് അടുപ്പിച്ച് ലൈംഗിക വേഴ്ച നടത്തിയ ശേഷം അതിന് വന്‍ തുക കൈപ്പറ്റുകയും പിന്നീട് ബ്ലാക്ക് മെയില്‍ ചെയ്ത് ഇരകളുടെ സാമ്പത്തിക ശേഷി അനുസരിച്ച് ലക്ഷങ്ങളും കോടികളും തട്ടുകയുമാണ് റുക്‌സാനയുടെ രീതി.
എറണാകുളത്തെ വ്യവസായില്‍നിന്നു നാലു പേര്‍ ചേര്‍ന്നു 20 ലക്ഷം രൂപയും കൊല്ലത്ത് വ്യവസായില്‍ നിന്നു 16 ലക്ഷം രൂപയും റുക്‌സാന ഭീഷണിപ്പെടുത്തി തട്ടിയെടുത്തിട്ടുണ്ട്. സ്ത്രീകള്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നതു പുതുമയുള്ള കാര്യമല്ല.എന്നാല്‍ പെണ്‍വാണിഭത്തിനു നേതൃത്വം നല്‍കുകയും ഇടപാടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന റുക്‌സാനയെ പോലുള്ള സ്ത്രീകള്‍ ചുരുക്കമാണെന്നു പോലീസ് പറയുന്നു.
വളരെ ചെറുപ്രായത്തില്‍ തന്നെ കുറ്റകൃത്യങ്ങളുടെ ലോകത്തേയ്ക്കു പ്രവേശിച്ച റുക്‌സാനയുടെ പ്രവര്‍ത്തനങ്ങള്‍ക്കു പ്രമുഖരാഷ്ട്രീയ നേതാക്കന്മാരുടെ പിന്തുണ നിര്‍ലോഭം ലഭിക്കുന്നുണ്ട്. പെണ്‍വാണിഭ ഇടപാടുകളില്‍ ഇവരെ സഹായിക്കാന്‍ കുപ്രസിദ്ധ ഗുണ്ടകളും ഒപ്പമുണ്ട്. പണക്കാരായവരെ ലൈംഗിക വേഴ്ചയ്ക്കു റുക്‌സാന നിര്‍ബന്ധിക്കുകയാണു പതിവ്. സ്വയം ഇത് ഒളികാമറയിലൂടെ പകര്‍ത്തിയതിനുശേഷം ഇടപാടുകാരെ ഭീഷണിപ്പെടുത്തി പണം തട്ടുകയാണു രീതി. കഴിഞ്ഞ ദിവസം കൊല്ലം സ്വദേശികളായ ഇടപാടുകാരില്‍}ിന്നും പണം വാങ്ങാന്‍ കൊച്ചിയില്‍ റുക്‌സാനയെത്തിയതും ആഢംബര കാറിലായിരുന്നു.
സംസ്ഥാനത്തിന്റെ സൈബര്‍ തലസ്ഥാനമെന്നാണു കൊച്ചി നഗരം അറിയപ്പെടുന്നത്. ഈയൊരു ഖ്യാതിയിലൂടെ നിരവധി സൈബര്‍ പെണ്‍വാണിഭ തട്ടിപ്പുകളും അനുദിനം വര്‍ധിച്ചുവരികയാണ്.കേവലമൊരു സ്മാര്‍ട്ട് ഫോണുണ്ടെങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്താമെന്നു തെളിയിച്ചു തരുന്ന നിരവധി സംഭവങ്ങളാണു പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ സൂര്യ എന്ന യുവതി ഇടപാടുകാരെ ഭീഷണിപ്പെടുത്താന്‍ വിളിച്ചിരുന്നത് മാജിക് വോയ്‌സ് എന്ന പുരുഷ ശബ്ദത്തില്‍ സംസാരിക്കാന്‍ സാധിക്കുന്ന ആപ്‌ളിക്കേഷനിലൂടെയായിരുന്നു. റോബര്‍ട്ട് എന്ന പേരിലാണ് സൂര്യ ഇടപാടുകാരെ വിളിച്ചിരുന്നത്.
നിരവധി ഡേറ്റിംഗ് സൈറ്റുകള്‍ ഇന്ന് പ്രചാരത്തിലുണ്ട്.കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘങ്ങളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അശ്ലീല സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന വെബ്‌സൈറ്റുകളിലും മറ്റുമാണു ഭൂരിഭാഗം പരസ്യവും പ്രത്യക്ഷപ്പെടുന്നത്. ഡേറ്റിംഗിനു താത്പര്യമുണ്ടെങ്കില്‍ ബന്ധപ്പെടണമെന്ന് അറിയിച്ചുകൊണ്ടു മൊബൈല്‍ നമ്പര്‍ നല്‍കും. ഇത്തരം സൈറ്റുകളിലെ പരസ്യം കണ്ടു ബന്ധപ്പെടുന്ന ഭൂരിഭാഗം പേരും ചതിയില്‍പ്പെടുക യാണു പതിവ്. ഇനിയെങ്ങാ നും കാര്യം സാധിച്ചാലും ഇടപാടിന്റെ പേരില്‍ ബ്ലാക്ക് മെയിലിംഗ് തുടരും. ഗുണ്ടകളെ ഉപയോഗിച്ചും മൊബൈലില്‍ പകര്‍ത്തിയ അശ്ലീല രംഗങ്ങള്‍ കൈവശമുണ്ടെന്നു സൂചിപ്പിച്ചുമായിരിക്കും ഭീഷണി. മാനഹാനി ഭയന്നു പലരും ഭീഷണിക്കു വഴങ്ങി പണം നല്‍കി തടിയൂരും.
കഴിഞ്ഞ ദിവസം ഡേറ്റിംഗ് സൈറ്റ് കണ്ടു വിളിച്ച കൊല്ലം ജില്ലയിലുള്ള രണ്ടു യുവാക്കളോടു കൊച്ചിയിലേക്കു വരാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു നഗരത്തിലെ പ്രമുഖ മാളിലേക്കു വരാന്‍ ആവശ്യപ്പെടുകയും അവിടെ നിന്നു കാറില്‍ വന്നു പാലാരിവട്ടത്തുള്ള ഫ്‌ളാറ്റിലേക്കു കൊണ്ടു പോകാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ മാളില്‍ വച്ചു പരിചയപ്പെട്ട രണ്ടു വ്യക്തികള്‍ യുവാക്കളില്‍ നിന്നു പണം വാങ്ങിയതിനു ശേഷം കടന്നുകളഞ്ഞു. പതിനായിരത്തോള രൂപ നഷ്ടപ്പെട്ട യുവാക്കള്‍ മാനഹനനി ഭയന്നു പരാതിയില്‍ നിന്നു പിന്‍വാങ്ങുകയായിരുന്നു.
കടപ്പാട്: രാഷ്ട്രദീപിക

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ