കാടുകാണാന്‍പോയ 5 പെണ്‍കുട്ടികളെ കാണാതായി, സംഭവത്തില്‍ ദുരൂഹത
മറയൂര്‍: മന്നവന്‍ചോലയില്‍ കാടു കാണാന്‍ പോയ അഞ്ചു പെണ്‍കുട്ടികളെ കാണാതായി. കാന്തല്ലൂര്‍ പെരുമലയില്‍ സെന്റ് ആന്‍സ് ഹോസ്‌റ്റലില്‍ താമസിച്ചു പഠിക്കുന്ന അഞ്ചു കുട്ടികളെയാണു വനത്തിനുള്ളില്‍ കാണാതായത്.
കനത്ത മഴയെത്തുടര്‍ന്ന് ഇന്നലെ ഇടുക്കി ജില്ലയ്‌ക്ക് അവധിയായിരുന്നതിനാല്‍ കുട്ടികളെ ഹോസ്‌റ്റല്‍ അധികൃതര്‍ വനത്തിനുള്ളില്‍ ട്രക്കിംഗിനു കൊണ്ടുപോയിരുന്നു. കാട്ടിനുള്ളിയെത്തിയ കുട്ടികള്‍ പല സംഘങ്ങളായി കാടു കാണാന്‍ പോയി. വൈകിട്ടു കുട്ടികളെ തിരികെ വിളിച്ചപ്പോഴാണ് അഞ്ചു പെണ്‍കുട്ടികളെ കാണാതായ വിവരമറിഞ്ഞത്.
പരിഭ്രാന്തരായ അധികൃതര്‍ ഇക്കാര്യം പോലീസില്‍ അറിയിച്ചു. കുട്ടികള്‍ വനത്തിനുള്ളില്‍ കുടുങ്ങിയതാണെന്നു കരുതുന്നു. വനപാലകരും പോലീസും രാത്രി വൈകിയും തെരച്ചില്‍ തുടരുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ