Video Of Day

Breaking News

പ്രതിശ്രുതവരനെ തല്ലിവീഴ്ത്തി, വിഷപ്പാമ്പിനെ കാട്ടി ഭയപ്പെടുത്തി യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്തു

ഹൈദരാബാദ്: പ്രതിശ്രുതവരനെയും കാവല്‍ക്കാരനെയും ആക്രമിച്ച ഏഴംഗ സംഘം ഫാം ഹൌസില്‍വെച്ച് യുവതിയെ വിഷഡപപാമ്പിനെ കാട്ടി ഭയപ്പെടുത്തിയ ശേഷം കൂട്ട ബലാല്‍സംഗം ചെയ്തു. പീഡന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ സംഘം ഈ രംഗങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍, യുവതി നല്‍കിയ പരാതിയില്‍ പൊലീസ് സംഘത്തെ അറസ്റ്റ് ചെയ്തു. ഇവര്‍ സ്ഥിരം കുറ്റവാളികള്‍ ആണെന്ന് പൊലീസ് പറഞ്ഞു.

ജുലൈ 31നാണ് സംഭവം. ഹൈദരാബാദിന് അടുത്ത് ഫാം ഹൌസില്‍ ചെന്നായിരുന്നു പെണ്‍കുട്ടിയും പ്രതിശ്രുത വരനും. ഇവിടെയുണ്ടായിരുന്ന കാവല്‍ക്കാരനെ ആക്രമിച്ച ശേഷം യുവാവിനെ തല്ലി വീഴ്ത്തി പണവും വിലപ്പെട്ട വസ്തുക്കളും തട്ടിയെടുത്ത സംഘം പിന്നീട് വിഷപ്പാമ്പിനെ അഴിച്ചു വിടുമെന്ന് പറഞ്ഞ് യുവതിയെ ഭയപ്പെടുത്തി കൂട്ട ബലാല്‍സംഗം ചെയ്യുകയായിരുന്നു.

സംഭവം ക്യാമറയില്‍ പകര്‍ത്തിയ സംഘം ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനുശേഷം 60,000 രൂപയും വിലപ്പെട്ട വസ്തുക്കളും തട്ടിയെടുത്ത് സംഘം മടങ്ങി.

പെണ്‍കുട്ടി തുടര്‍ന്ന് പൊലീസിനെ സമീപിച്ചു. പൊലീസ് ഏഴംഗ സംഘത്തെ അറസ്റ്റ് ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല