Video Of Day

Breaking News

വധുവരന്മാരുടെ ലൈംഗികശേഷി പരിശോധിക്കണമെന്ന് കോടതി; ഇല്ലാത്തവരെ ശിക്ഷിക്കും

ചെന്നൈ: വിവാഹത്തിന് മുമ്പ് വധൂരവന്മാര്‍ വൈദ്യപരിശോധന നടത്തണമെന്ന ആവശ്യം വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണിത്. എയിഡ്‌സ് രോഗമുണ്ടോ എന്നറിയാന്‍ പരിശോധന നടത്തണമെന്നതായിരുന്നു ഈ ആവശ്യത്തില്‍ പ്രധാനം. എന്നാല്‍ അതു മാത്രം പോര, വിവാഹം കഴിക്കും മുമ്പ് ലൈംഗിക ശേഷിയും വധൂരവന്മാര്‍ ലൈംഗിക ശേഷിയുണ്ടെന്ന് തെളിയിക്കുകയും വേണമെന്നാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ലൈംഗിക ശേഷിക്കുറവിന്റെ പേരില്‍ കൂടുതല്‍ വിവാഹ മോചനങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഭാഗത്തു നിന്നും ഇത്തരമൊരു ഉത്തരവുണ്ടായത്.

വിവാഹമോചനങ്ങള്‍ ഒഴിവാക്കാന്‍ ഇത്തരം മെഡിക്കല്‍ പരിശോധന സഹായിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതിനായി നിയമം കൊണ്ടുവരുന്നതിനെക്കറിച്ച് അഭിപ്രായം അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. ഭര്‍ത്താവിന് ലൈംഗികശേഷി ഇല്ലെന്ന് കാട്ടി തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതി നല്‍കിയ വിവാഹമോചനക്കേസ് തള്ളിക്കളയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്റെ സുപ്രധാനമായ നിരീക്ഷണം. തനിക്ക് ലൈംഗികശേഷി ഇല്ലെന്ന മെഡിക്കല്‍ പരിശോധനഫലമില്ലാതെ ഭാര്യക്ക് വിവാഹമോചനഹര്‍ജി നല്‍കാനാകില്ലെന്ന വാദവുമായാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.

ജീവിത പങ്കാളിക്ക് ലൈംഗിക ശേഷി കുറവാണെന്ന കാരണത്താല്‍ വിവാഹ മോചനങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഈ അവസ്ഥ ഒഴിവാക്കാന്‍ വധൂവരന്മാര്‍ ലൈംഗികശേഷി ഉള്ളവരാണെന്ന് വിവാഹത്തിന് മുമ്പ് പരിശോധിച്ച് ഉറപ്പ് വരുത്തണം. ജസ്റ്റിസ് കെ. കിരുപ്പരകന്റെ ബഞ്ച് അഭിപ്രായപ്പെട്ടു. ലൈംഗികശേഷി ഇല്ലായ്മ മറച്ച് വച്ച് വിവാഹം കഴിക്കുന്നവരെ ശിക്ഷിക്കാന്‍ നിയമഭേദഗതി കൊണ്ടുവരേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ സെപ്റ്റംബര്‍ അഞ്ചിനകം മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല