Video Of Day

Breaking News

ട്യൂഷന്‍ ഫീസിനായുള്ള സുന്ദരിയുടെ നഗ്നയോട്ടവും ഐസ്ബക്കറ്റ് ചലഞ്ചും

ലണ്ടന്‍: ഏതുതരം വെല്ലുവിളിയും ഏറ്റെടുക്കാന്‍ ധൈര്യശാലികളാണ് പുതുതലമുറയിലെ ചില പെണ്‍കുട്ടികള്‍. ഒരു റേഡിയോ ചാനല്‍ നഗ്നയായി ഓടാന്‍ വെല്ലുവിളിച്ചപ്പോള്‍ മടിയേതും കൂടാതെ അക്കാര്യം ചെയ്തുകാണിച്ചിരിക്കുകയാണ് ഡച്ച് വിദ്യാര്‍ത്ഥിനി. ഡച്ച് റേഡിയോ ചാനലായ റേഡിയോ 538 എഫ്എമ്മിന്റെ സൂപ്പര്‍ സ്റ്റുഡന്റ് പ്രോഗ്രാം എന്ന പരിപാടിക്കുവേണ്ടിയായിരുന്നു പെണ്‍കുട്ടിയുടെ സാഹസം. 10,000 യൂറോ ആയിരുന്നു സമ്മാനത്തുക. ട്യൂഷന്‍ ഫീ നല്‍കാനായി ബുദ്ധിമുട്ടിയ സമയമായതുകൊണ്ടുതന്നെ ചാനല്‍ അവതാരകരുടെ വെല്ലുവിളി സബൈന്‍ എന്ന പെണ്‍കുട്ടി ധൈര്യമായി ഏറ്റെടുത്തു. ആംസ്റ്റര്‍ഡാം സ്‌ക്വയറില്‍ കൂടി പൂര്‍ണ നഗ്നയായി ഓടണം എന്നതായിരുന്നു വെല്ലുവിളി. ലോകത്തിന്റെ പല ഭാഗത്തുനിന്നുമെത്തുന്നവര്‍ തടിച്ചുകൂടുന്ന വിനോദ സഞ്ചാര കേന്ദമാണിത്.

നീല ഷര്‍ട്ടു മാത്രം ധരിച്ചെത്തിയ സബൈന്‍ അവതാരകര്‍ നിര്‍ദ്ദേശം നല്‍കിയ ഉടന്‍ ഷര്‍ട്ട് അഴിച്ചു നല്‍കി ഓട്ടം ആരംഭിച്ചു. റോഡ് മുറിച്ചുകടന്ന് തിരക്കേറിയ ആള്‍ക്കുട്ടത്തിനിടയിലൂടെ മിന്നല്‍ പോലെ കുതിച്ച പെണ്‍കുട്ടി ഒരു മിനിറ്റോളം നീണ്ടുനിന്ന ഓട്ടത്തിനുശേഷം തിരിച്ചെത്തി. ശേഷം ഐസ് ബക്കറ്റ് ചാലഞ്ചില്‍ പങ്കെടുക്കുകയും ചെയ്തു. നഗ്ന ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ പെണ്‍കുട്ടിക്ക് 10,000 യൂറോ സമ്മാനമായി നല്‍കി. സൈബൈന്റെ ഓട്ടത്തിന്റെ വീഡിയോ യു ട്യൂബില്‍ പ്രക്ഷേകരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്. മുന്നു ദിവസത്തിനുള്ളില്‍ തന്നെ ഒന്നരലക്ഷത്തിലധികംപേര്‍ വീഡിയോ കണ്ടുകഴിഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല