Video Of Day

Breaking News

നടിയെ ബലാല്‍സംഗം ചെയ്തു വീഡിയോ പകര്‍ത്തിയ സംവിധായകന്‍ അറസ്റ്റില്‍

ഡല്‍ഹിയിലെ ജെ എച്ച് ടി ഹോട്ടലില്‍ ചലച്ചിത്ര നടിയെ സംഗീത സംവിധായകന്‍ ബലാല്‍സംഗം ചെയ്ത് വീഡിയോ പകര്‍ത്തിയതായി ആരോപണം. 27കാരിയും ഒരു പ്രൊഡക്ഷന്‍ ഹൗസിന്റെ ഉടമയുമാണ് പരാതിക്കാരി. പീഡിപ്പിച്ച ഉടനെ ബഹളമുണ്ടാക്കി ഹോട്ടല്‍ ജീവനക്കാരെ വരുത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മുംബൈക്കാരിയായ നടി ജോലി സംബന്ധമായാണ് ഡല്‍ഹിയിലെത്തിയത്. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. രാത്രി 11 മണിയോടെ യുവതി ഫോണിലൂടെ പോലീസിന്റെ സഹായം അഭ്യര്‍ത്ഥിച്ചു. ഹോട്ടല്‍ മുറിയില്‍ നടന്ന കൂടിക്കാഴ്ചക്കിടയില്‍ സംഗീത സംവിധായകന്‍ യുവതിയോട് സെക്സിന് ആവശ്യപ്പെടുകയായിരുന്നു. വഴങ്ങാതെ വന്നതോടെ ബലമായി പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല