Video Of Day

Breaking News

സൂക്ഷിക്കുക: പാലക്കാട്ടും തൃശൂരിലും എയ്ഡ്സ് പരത്തുന്ന ലൈംഗികതൊഴിലാളികള്‍ ഏറെ

കൊച്ചി: പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ എയ്ഡ്സ് രോഗികളായ ലൈംഗികതൊഴിലാളികള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഏറ്റവും എയ്ഡ്സ് രോഗികള്‍ ഉള്ളതും ഇവിടെ തന്നെ.

കേരളത്തില്‍ എച്ച്.ഐ.വി. ബാധിതരുടെ എണ്ണം കുറയുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2013 മുതല്‍ 2014 ജൂണ്‍ വരെയുള്ള കണക്കുകളില്‍ 5451 പേരുടെ കുറവാണ് ഉണ്ടായിട്ടുള്ളത്.

2012-13 കാലയളവില്‍ കേരളത്തില്‍ ലൈംഗികത്തൊഴിലാളികളിലും മയക്കുമരുന്നുപയോഗിക്കുന്നവരിലുമായി 55,663 പേരിലാണ് എച്ച്.ഐ.വി. ബാധ കണ്ടെത്തിയത്. എന്നാല്‍ 2013 മുതല്‍ 2014 ജൂണ്‍ വരെയുള്ള കണക്കുകളില്‍ 50,212 ആയി കുറഞ്ഞതായി സൂചിപ്പിക്കുന്നു.

സംസ്ഥാനത്ത് പാലക്കാട്ടാണ് കൂടുതല്‍ എച്ച.ഐ.വി. ബാധിതര്‍ ഉള്ളത്. 2014ല്‍ മാത്രം 99 പേര്‍ അസുഖബാധിതരാണെന്ന് കേരള സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി നല്‍കുന്ന കണക്കുകള്‍ പറയുന്നു. 2008 മുതല്‍ 2014 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ പാലക്കാട് മാത്രം 1272 പേര്‍ എച്ച്.ഐ.വി. ബാധിതരാണ്. രണ്ടാം സ്ഥാനം തൃശ്ശൂരിനാണ്. 810 പേരാണ് അസുഖബാധിതര്‍. മൂന്നാം സ്ഥാനം തിരുവനന്തപുരത്തുമാണ്. 741 പേരാണ് ഇവിടെയുള്ളത്. ഏറ്റവും കുറവ് വയനാടും. 92 പേരാണ് വയനാട്ടിലെ അസുഖബാധിതര്‍.

ഈ വര്‍ഷത്തെ മാത്രം കണക്കുകളില്‍ എച്ച്.ഐ.വി. ബാധിതരായ സ്ത്രീകളുടെ എണ്ണവും കൂടുതല്‍ പാലക്കാട് തന്നെയാണ് .
60 പേര്‍ക്കാണ് അസുഖം ബാധിച്ചിട്ടുള്ളത്. പുരുഷന്‍മാര്‍ക്കിടയില്‍ 42 പേരുമായി തിരുവനന്തപുരമാണ് ഒന്നാമത്.

അഭിപ്രായങ്ങളൊന്നുമില്ല