പൊതുസ്ഥലത്ത് പടമെടുക്കാനുള്ള പൊതുസ്വത്തല്ല നടി: പാര്‍വതി
എല്ലാവര്‍ക്കും പറഞ്ഞുതരാനാകുമെന്നു കരുതുന്ന കലയാണ് അഭിനയം. ട്രാഫിക് പൊലീസിനും വെയ്റ്ററിനും അഭിനേതാക്കളോട് ""അങ്ങനെ അല്ല, ഇങ്ങനെ അഭിനയിക്കണം'' എന്ന് പറയാം. എന്നാല്‍, ഒരു ഡോക്ടറോട് ജോലി എങ്ങനെ ചെയ്യണം എന്ന് ആരും പറഞ്ഞുകൊടുക്കാറില്ല. മറ്റാരുടെയും സ്വകാര്യജീവിതത്തെക്കുറിച്ചും അഭിനേതാക്കളോടുള്ള അവകാശത്തോടെ ആരും ചോദ്യംചോദിക്കാറില്ല. സ്വകാര്യത എല്ലാവരെയും അറിയിക്കുക അഭിനേതാക്കളുടെ കടമയാണെന്നാണ് മട്ട്. നടി ആയി കഴിഞ്ഞാല്‍ പൊതുസ്വത്തായി എന്ന പൊതുധാരണ തിരുത്തപ്പെടണം. പൊതുസ്ഥലത്തുവച്ച് പടം എടുക്കരുത് എന്ന് പറയാന്‍ ഒരു നടിക്ക് അവകാശം നഷ്ടപ്പെടുകയാണ്. ഒരു കഥാപാത്രമായി അഭിനയിക്കുന്നതുകൊണ്ട് ഞാന്‍ വേറൊരാളുടെ വീട്ടിലെ പെങ്ങളോ ഭാര്യയൊ ആകുന്നില്ല. പ്രേക്ഷകര്‍ ഈ വ്യത്യാസം മനസ്സിലാക്കണമെന്നാണ് അപേക്ഷ.
നടി എന്ന നിലയിലും വ്യക്തി എന്ന നിലയിലും എനിക്ക് എന്റേതായ രാഷ്ട്രീയവും സാമൂഹികബോധവും ഉണ്ട്. ഞാന്‍ ജീവിക്കുന്ന കാലഘട്ടത്തിന്റെ രാഷ്ട്രീയസ്ഥിതി കലയില്‍ പ്രതിഫലിപ്പിക്കാനാകണം എന്ന് ആഗ്രഹമുണ്ട്. ലോകത്ത് എന്താണ് നടക്കുന്നത് എന്ന് അറിയുന്നത് നമ്മള്‍പോലും അറിയാതെയാണ് അഭിനയത്തെ മെച്ചപ്പെടുത്തുക. വളരെ ചെറിയ പരാമര്‍ശത്തിന്റെ പേരില്‍ കോട്ടണ്‍ഹില്‍ സ്കൂളിലെ ഹെഡ്മിസ്ട്രസിന് എന്തെല്ലാം നേരിടേണ്ടി വന്നു. ഒരു നടിയാണ് ഇങ്ങനെ എന്തെങ്കിലും പ്രതികരിച്ചതെങ്കില്‍ എന്താകും അവസ്ഥ. അതുകൊണ്ടാണ് മനസ്സില്‍ ഉള്ളത് വെളിപ്പെടുത്താന്‍ സിനിമക്കാര്‍ പേടിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ