Video Of Day

Breaking News

നഗ്‌ന റിയാലിറ്റി ഷോയിലെ അഭിനേത്രി ചാനലിനെതിരെ കേസ്സുകൊടുക്കുന്നു

നേക്കഡ് ഡേറ്റിങ്' എന്ന നഗ്‌ന റിയാലിറ്റി ഷോയിലെ അഭിനേത്രി ജെസ്സി നീസ്‌വിറ്റ്‌സാണ് ചാനല്‍ കമ്പനിക്കെതിരെ ഒരു കോടി ഡോളര്‍ നഷ്ടപരിഹാരമാവശ്യപ്പെട്ടിരിക്കുന്നത്.
ന്യുയോര്‍ക്കിലെ ലോങ് ഐലന്‍ഡുകാരിയാണ് മോഡല്‍ കൂടിയായ ജെസ്സി. റിയാലിറ്റി ഷോയ്ക്കിടെ തന്റെ രഹസ്യഭാഗങ്ങളൊന്നും പ്രദര്‍ശിപ്പിക്കില്ലെന്ന കരാറില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും ചാനല്‍ അധികൃതര്‍ അത് തെറ്റിച്ചുവെന്നുമാണ് ജെസ്സിയുടെ വാദം. എന്നാല്‍, ജൂലൈ 31ന് സംപ്രേഷണം ചെയ്ത എപ്പിസോഡിലാണ് കാര്യങ്ങള്‍ ആകെ താളം തെറ്റിയത്.

ബീച്ചില്‍ ഫുട്‌ബോള്‍ കളിച്ച് നായകനുമായി കെട്ടിമറിയുന്ന ദൃശ്യത്തില്‍, ജെസ്സിയുടെ രഹസ്യാവയവം അവ്യക്തമാക്കാഇതോടെ, ട്വിറ്ററിലും സോഷ്യല്‍ വെബ്‌സൈറ്റുകളിലും ജെസ്സി താരമായി. അവ്യക്തമാക്കാന്‍ ചാനലുകാര്‍ വിട്ടുപോയ ദൃശ്യത്തിന്റെ സ്‌ക്രീന്‍ഷോട്ട് പലരും ട്വീറ്റ് ചെയ്തു. ചാനലിനുവേണ്ടി മുടക്കിയ കാശ് മുതലായി എന്ന മട്ടിലാണ് പ്രേക്ഷകര്‍ പ്രതികരിച്ചത്. എന്നാല്‍, തന്റെ കുടുംബാംഗങ്ങളില്‍ പലരും ഈ എപ്പിസോഡ് കണ്ടിരുന്നുവെന്നും താനാകെ മനോവിഷമത്തിലാണെന്നും ജെസ്സി പറയുന്നു. എപ്പിസോഡ് പുറത്തുവന്നതിനുശേഷം തന്റെ യഥാര്‍ഥ കാമുകന്‍ തന്നെ വിളിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

വിഎച്ച് വണ്‍ ചാനലിന്റെ ഉടമകളായ വിയാക്കോമിനെതിരെയാണ് ജെസ്സി മാനനഷ്ടത്തിന് കേസ്സ് കൊടുക്കാന്‍ ഒരുങ്ങുന്നത്. ഇതിന് പുറമെ. പരിപാടിയുടെ നിര്‍മ്മാതാക്കളായ ഫയര്‍ലൈറ്റ് എന്റര്‍ടെയ്‌ന്മെന്റിനെയും ലൈറ്റ്ഹാര്‍ട്ടഡ് എന്റര്‍ടെയ്‌ന്മെന്റിനെയും കക്ഷി ചേര്‍ക്കുന്നുണ്ട്. ഡേറ്റിങ് നേക്കഡിന്റെ മൂന്നാമത്തെ സീസണാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
kadappadu marunadan malayalee

അഭിപ്രായങ്ങളൊന്നുമില്ല