Video Of Day

Breaking News

പ്രണയം നടിച്ച് പെണ്‍കുട്ടികളെ കുടുക്കുന്ന ബ്ലൂഫിലിം സംഘം പിടിയില്‍

വിജയവാഡ: കോളേജ് വിദ്യാര്‍ത്ഥിനികളെ ചതിയില്‍ പെടുത്തി ബ്ലൂഫിലിം നിര്‍മിക്കുന്ന സംഘം വിജയവാഡയില്‍ പിടിയില്‍. അശ്ലീല ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇവര്‍ പെണ്‍കുട്ടികളില്‍ നിന്ന് പണവും തട്ടിയെടുത്തിരുന്നു. അഞ്ച് യുവാക്കളടങ്ങുന്ന സംഘത്തെയാണ് വിജയവാഡ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികള്‍ക്ക് ഉറക്കഗുളികകള്‍ നല്‍കിയായിരുന്നു ഇവര്‍ അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നത്. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി നീലച്ചിത്രങ്ങള്‍ നിര്‍മിക്കുകയായിരുന്നു ഇവരുടെ രീതി.
പ്രണയം നടിച്ചായിരുന്നു സംഘം പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തിയിരുന്നത്.

വിലകൂടിയ സമ്മാനങ്ങള്‍ നല്‍കിയും ആഡംബര കാറുകളില്‍ സഞ്ചരിച്ചും പെണ്‍കുട്ടികളുടെ വിശ്വാസം നേടും. പിന്നീട് ആളൊഴിഞ്ഞ ഏതെങ്കിലും സ്ഥലത്തെ ഒറ്റപ്പെട്ട രഹസ്യ കേന്ദ്രത്തില്‍ എത്തിച്ച് ഉറക്ക ഗുളികകള്‍ നല്‍കി അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിക്കും. സംഘത്തിന്റെ കെണിയില്‍ പെട്ട ഒരു പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പിടിയിലായവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. ഒരു പെണ്‍കുട്ടിയുടെ സഹപാഠിയായ യുവാവും ഈ സംഘത്തിലുണ്ട്. പിടിയിലായവരില്‍ ഒരാള്‍ മുമ്പ് മോഷണ കേസുകളില്‍ പിടിക്കപ്പെട്ട ആളാണ്. ബാക്കിയുള്ളവരെല്ലാം സ്വകാര്യ കമ്പനികളിലെ ജീവനക്കാരും. എളുപ്പത്തില്‍ പണമുണ്ടാക്കാനായിരുന്നു ഇവരുടെ പരിപാടി. ഇവരില്‍ നിന്ന് പെണ്‍കുട്ടികളുടെ ആശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിച്ച സീഡികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

kadappadu oneindia

അഭിപ്രായങ്ങളൊന്നുമില്ല