Video Of Day

Breaking News

ഗര്‍ഭിണിയായിക്കോട്ടേ, ഞാന്‍ അഭിനയിക്കും: റാണി മുഖര്‍ജി

വിവാഹജീവിതം തന്രെ ജോലിക്ക് തടസമാകില്ലെന്ന് ബോളിവുഡ് നടി റാണി മുഖര്‍ജി. താന്‍ ഗര്‍ഭിണിയായാല്‍ പോലും സംവിധായകന്  പ്രശ്‌നമില്ലെങ്കില്‍ താന്‍ സിനിമയില്‍ അഭിനയിക്കുമെന്ന് താരം പറഞ്ഞു.

പല സ്ത്രീകളും ജോലി ഉപേക്ഷിക്കുന്നത് ഗര്‍ഭ കാലങ്ങളില്‍ അവര്‍ക്കുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍ കാരണമാണ്. എന്നാല്‍ ഹോളിവുഡില്‍ പല അഭിനേതാക്കളും അവര്‍ ഗര്‍ഭിണികളായിരിക്കുന്‌പോഴും അഭിനയിക്കാറുണ്ട്. തന്നെ അങ്ങനെ ഒരു അവസ്ഥയില്‍ അഭിനയിപ്പിക്കാന്‍ ഏതെങ്കിലുംസംവിധായകന്‍ തയ്യാറായാല്‍ താന്‍ അഭിനയിക്കുമെന്നാണ് താരം പറഞ്ഞത്.

യഷ് രാജ് ഫിലിം തലവന്‍ ആദിത്യ ചോപ്രയെ കഴിഞ്ഞ ഏപ്രിലിലാണ് താരം വിവാഹം കഴിച്ചത്. ആദിത്യ തന്നെ വളരെ പിന്തുണയ്ക്കുന്നുണ്ടെന്ന് റാണി പറഞ്ഞു.തന്രെ സിനിമാ ജീവിതം എങ്ങനെയായിരിക്കും എന്ന് ഇപ്പോള്‍ തനിക്കറിയില്ല. എന്നാല്‍ തനിക്ക് തന്രെ ജോലി വളരെ ഇഷ്ടമാണ്.  ഇനി അമ്മയായിക്കഴിഞ്ഞാല്‍ തന്രെ തീരുമാനം എന്തായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

വിവാഹ ശേഷം സിനിമയില്‍ ചുംബന രംഗങ്ങള്‍ അവതരിപ്പിക്കുന്നതില്‍ പല നടികളും കംഫര്‍ട്ടബിളല്ല. പക്ഷേ തനിക്ക് അങ്ങനെ തോന്നുന്നില്ലെന്നും അതെല്ലാം ഓരോരുത്തരുടെ വ്യക്തിപരമായ തീരുമാനങ്ങളാണെന്നും റാണി പറഞ്ഞു. തന്നെ സംബന്ധിച്ച് സിനിമ ജോലിയാണെന്നും അതൊരു സാധാരണക്കാരന്രെ വീക്ഷണത്തിലുള്ളതു പോലെയല്ലന്നും അവര്‍ പറഞ്ഞു.

എല്ലാ സിനിമകള്‍ക്കും ഒരു വിഷയമുണ്ട്. അത് അതിന്രേതായ രീതിയില്‍ പറഞ്ഞാലെ കാര്യം വ്യക്തമാകൂ. വിവാഹം കഴിഞ്ഞാല്‍  അവരവരുടെ വ്യക്തിപരമായ തീരുമാനമാണ് അതിനെ എങ്ങനെ മുന്നോട്ട് കൊണ്ടു പോകണമെന്നുള്ളത്. വിമര്‍ശനങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും അതൊന്നും തന്രെ വിവാഹ ജീവിതത്തെ ബാധിക്കില്ലെന്നും റാണി വ്യക്തമാക്കി. റാണി അഭിനയിച്ച മറദാനി എന്ന ചിത്രം വെള്ളിയാഴ്ച തിയറ്ററുകളിലെത്തി.
കടപ്പാട്: കുവൈത്ത് ടൈംസ്

അഭിപ്രായങ്ങളൊന്നുമില്ല