Video Of Day

Breaking News

നഷ്ടപ്രണയങ്ങളെ ഓര്‍ത്ത നയന്‍‌താര കരഞ്ഞത് അരമണിക്കൂര്‍

ഹൃദയത്തോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്ന ഗതകാലസ്‌മരണകളെ തൊട്ടുണര്‍ത്തിയാല്‍ ആരാണ്‌ വിതുമ്പിപ്പോകാത്തത്‌. പ്രത്യേകിച്ചും മുന്‍കാല പ്രണയങ്ങള്‍ വിഷാദ ഭരിതമാണെങ്കില്‍. അതാണ്‌ നമ്മൂടെ നയന്‍സിന്‌ സംഭവിച്ചത്‌. തമിഴ്‌ സൂപ്പര്‍താരം ആര്യ അടുത്തിടെ പുതിയ ചിത്രം അമരകാവ്യം കാണിച്ച്‌ നയന്‍സിനെ കരയിപ്പിച്ചു. അനിയന്‍ സത്യയെ നായകനാക്കി ജീവശങ്കര്‍ ഒരുക്കിയ ചിത്രം കണ്ട്‌ നയന്‍സ്‌ കരഞ്ഞത്‌ നീണ്ട 30 മിനിറ്റുകളായിരുന്നു.
നയന്‍താരയ്‌ക്കും മറ്റ്‌ ഏതാനും അടുത്ത സൃഹൃത്തുക്കള്‍ക്കും വേണ്ടിയായിരുന്നു ആര്യ അനുജന്‍ നായകനായ ചിത്രത്തിന്റെ സ്വകാര്യ പ്രദര്‍ശനം നടത്തിയത്‌. എന്നാല്‍ ചിത്രം കണ്ട്‌ നയന്‍സ്‌ ഏറെ ഇമോഷണലായത്രേ. കരയുകയും വിതുമ്പുകയും മൂക്ക്‌ ചീറ്റുകയുമൊക്കെ ചെയ്‌ത നയന്‍സിന്‌ തീയറ്റര്‍ വിട്ട്‌ വീട്ടിലെത്തിയിട്ടും ദു:ഖം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നാണ്‌ അണിയറ വര്‍ത്തമാനം. തകര്‍പ്പന്‍ പ്രണയകഥ എന്ന്‌ ആര്യയുടെ സുഹൃത്തുക്കള്‍ വിശേഷിപ്പിച്ച ചിത്രം പഴയകാല പ്രണയത്തിലെ പല ഓര്‍മ്മകളിലേക്കും കൂട്ടിക്കൊണ്ടുപോയെന്ന്‌ നയന്‍സ്‌ പറഞ്ഞതായി അവരോട്‌ അടുപ്പമുള്ളവര്‍ പറഞ്ഞു.
ഇക്കാര്യം പിന്നീട്‌ സംവിധായകന്‍ ജീവാ ശങ്കറും ഉറപ്പിച്ചു. നയന്‍സിനെ ഈ സിനിമ ഏറെ സ്‌പര്‍ശിച്ചു. സിനിമ കഴിഞ്ഞിട്ടും താരം ഏറെ നേരം വിതുമ്പുന്നത്‌ കണ്ടു. സിനിമ പ്രദര്‍ശിപ്പിച്ച്‌ അഞ്ചു ദിവസം കഴിഞ്ഞിട്ടും സിനിമയിലെ പല രംഗങ്ങളും ഇപ്പോഴും മനസ്സില്‍ നിന്നും വിട്ടു പോകുന്നില്ലെന്ന്‌ നയന്‍സ്‌ തന്നെ വിളിച്ച്‌ പറഞ്ഞതായി ജീവ പറഞ്ഞു. അതേസമയം നയന്‍സിന്റെ കരച്ചില്‍ സംവിധായന്‌ നല്‍കിയത്‌ സന്തോഷമായിരുന്നു. നയന്‍സിന്റെ കരച്ചില്‍ തനിക്കുള്ള പ്രോത്സാഹനമാണെന്നും ചിരിപ്പിക്കലും കരയിക്കലും സിനിമയുടെ കാര്യത്തില്‍ ഏറെ പാടുള്ള കാര്യമാണെന്നും സംവിധായകന്‍ പറഞ്ഞു.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല