Video Of Day

Breaking News

ഇസ്ലാമിലേക്ക് മതം മാറാത്തതിന് കായിക താരത്തിന് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം

റാഞ്ചി: ഇസ്ലാം മതം സ്വീകരിക്കാത്തതിന് ദേശീയ ഷൂട്ടിംഗ് താരത്തെ ക്രൂരമായി മര്‍ദ്ദിച്ചു. ഝാര്‍ഖണ്ഡ് സ്വദേശിനി താര ഷഹ്ദിയെന്ന വനിതാ ഷൂട്ടിംഗ് താരത്തിനാണ് ഭര്‍ത്താവില്‍ നിന്ന് മര്‍ദ്ദനമേറ്റത്.

ഇസ്ലാം മതം സ്വീകരിക്കണമെന്നായിരുന്നു ഭര്‍ത്താവ് രഞ്ജിത് കുമാര്‍ കൊഹ്‌ലിയുടെ ആവശ്യം. എന്നാല്‍ ആവശ്യം അംഗീകരിക്കാന്‍ താര തയ്യാറായില്ല. ഇസ്ലാം മതം സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിതായി താര പറയുന്നു. തന്റെ സമ്മതമില്ലാതെ ഭര്‍ത്താവ് പേര് മാറ്റി. മതപരിവര്‍ത്തനമെന്നു പറഞ്ഞ് സാറ എന്ന പുതിയ പേരിട്ടു. എന്നാല്‍ പേര് മാറ്റാന്‍ കഴിയില്ലെന്നു പറഞ്ഞപ്പോള്‍ തല്ലിച്ചതച്ചെന്നും താരം പറഞ്ഞു. ഭര്‍ത്താവിന്റെ യഥാര്‍ത്ഥ പേര് റഖിബുള്‍ ഹസന്‍ എന്നാണെന്നും വിവാഹത്തിനുശേഷമാണ് ഇക്കാര്യം താനറിഞ്ഞതെന്നും അവര്‍ പറയുന്നു.

പീഡനം സഹിക്കാതായപ്പോള്‍ സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു താര. കമ്മീഷന്‍ അദ്ധ്യക്ഷ മഹുവ മാഞ്ജി, ബിജെപി നേതാവ് അജയ് നാഥ് സഹദേവ് എന്നിവര്‍ക്കും പരാതി നല്‍കി. വിവാഹത്തിന് മുമ്പ് മുസ്ലീമാണെന്ന് വെളിപ്പെടുത്താന്‍ ഭര്‍ത്താവ് തയ്യാറായില്ലെന്നും ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ചെന്നും അവര്‍ പരാതിയില്‍ പറയുന്നു.

ഷൂട്ടിംഗ് പരിശീലനത്തിനിടെയാണ് റഖിബുളുമായി താര പരിചയപ്പെട്ടത്. റഖിബുളിനൊപ്പം മറ്റ് രണ്ടു പേരും സ്ഥിരമായി പരിശീലന സ്ഥലത്ത് എത്തുമായിരുന്നുവത്രെ. ഇരുവരും പിന്നീട് വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ജൂലൈ 7-നായിരുന്നു വിവാഹം. ദേശീയ താരമായതിനാല്‍ വലിയ ആഘോഷമായാണ് വിവാഹം നടത്തിയത്. വ്യവസായ, സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ പ്രശസ്തര്‍ പങ്കെടുത്ത വന്‍ വിവാഹമായിരുന്നു അത്. ഹിന്ദുമതാചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍.

വിവാഹ ദിവസം രാത്രി 25 ഓളം ഹാജിമാരെ വിളിച്ചുവരുത്തിയ റഖിബുള്‍ ഇസ്ലാം മതം സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. മതംമാറില്ലെന്ന് തുറന്നുപറഞ്ഞതോടെ മര്‍ദ്ദിക്കാന്‍ തുടങ്ങി. രക്ഷിതാക്കളുമായി സംസാരിക്കാന്‍ പോലും അനുവദിച്ചില്ല. പിന്നീട് സഹോദരനെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടര്‍ന്ന് താരയും സഹോദരനും ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം പുറത്തായതോടെ റഖിബുള്‍ ഹസനും ഇയാളുടെ കുടുംബവും ഒളിവിലാണ്. ഒരു മാസമായി വീട്ടുതടങ്കലിലായിരുന്നു താര.
കടപ്പാട്: ജന്മഭൂമി

അഭിപ്രായങ്ങളൊന്നുമില്ല