17, 24 കാരികളെ എട്ട് പേര്‍ ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു, അതും കേരളത്തില്‍
വര്‍ക്കല: 17 കാരിയെയും ബന്ധുവായ 24 കാരിയെയും പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി ആറ് ദിവസത്തോളം വീട്ടില്‍ തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച കേസില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തു.
മേല്‍വെട്ടൂര്‍ കയറ്റാഫീസ് പഞ്ചായത്ത് ആശുപത്രിക്ക് സമീപം കമലാലയത്തില്‍ മിഥുന്‍(20), കയറ്റാഫീസ് കാട്ടുവിള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന തന്‍സില്‍(18), വെട്ടൂര്‍ ആശാന്‍മുക്ക് വയലില്‍വീട്ടില്‍ സമ്മില്‍(36), ആശാന്‍മുക്ക് മുസ്ലിംപള്ളിക്ക് സമീപം വാഴവിള വീട്ടില്‍ അഹമ്മദ്(20), വെട്ടൂര്‍ ആശാന്‍മുക്ക് പുന്നവിളവീട്ടില്‍ ഷെഫീക്(24), വെട്ടൂര്‍ ചുമടുതാങ്ങി വി ഭവനില്‍ ആഷിക്(25), വെട്ടൂര്‍ ആശാന്‍മുക്ക് പള്ളിക്കുതാഴെവീട്ടില്‍ ഇബ്രാഹിം(23), താഴെവെട്ടൂര്‍ ചരുവിള വീട്ടില്‍ സജീര്‍(24)എന്നിവരാണ് അറസ്റ്റിലായത്.
പ്രധാന പ്രതികളുള്‍പ്പെടെ അഞ്ചുപേരെ പിടികൂടാനുണ്ട്. ഒന്നാംപ്രതി മേല്‍വെട്ടൂര്‍ സ്വദേശി നിഷാദ് ഗള്‍ഫിലേക്ക് കടന്നതായി പോലീസ് സംശയിക്കുന്നു.
കഴിഞ്ഞ 9ന് വര്‍ക്കല താലൂക്ക് ആശുപത്രി ഭാഗത്ത് നിന്നാണ് വര്‍ക്കല സ്വദേശിയായ 17 കാരിയെയും പരവൂര്‍ സ്വദേശിയായ യുവതിയെയും പ്രതികള്‍ ഓട്ടോയില്‍ കൂട്ടിക്കൊണ്ടുപോയത്. 17കാരിയോട് അടുപ്പമുള്ള ഒന്നാംപ്രതി നിഷാദ് ഗള്‍ഫില്‍ പോകുന്ന കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് വിളിച്ചുകൊണ്ടുപോയത്. ബന്ധുവായ യുവതിയും പെണ്‍കുട്ടിക്കൊപ്പം ചെന്നു. നിഷാദും രണ്ടാം പ്രതി ഇസ്മായിലും ചേര്‍ന്ന് മിഥുന്റെ ഓട്ടോയില്‍ ഇവരെ കുളമുട്ടത്ത് തന്‍സിലിന്റെ ബന്ധുവിന്റെ കായല്‍ത്തീരത്തുള്ള ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തുടര്‍ന്ന് പലദിവസങ്ങളിലായി ഓട്ടോയിലും കാറിലും കുളമുട്ടം, മേല്‍വെട്ടൂര്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. ഭീഷണിപ്പെടുത്തിയും അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചുമായിരുന്നു പീഡനം. ഇവരെ ഉപയോഗിച്ച് പണം വാങ്ങിയും പീഡനം നടന്നതായി പോലീസ് പറഞ്ഞു.
14നാണ് യുവതികള്‍ സംഘത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇവര്‍ പരവൂരില്‍ നിന്ന് വര്‍ക്കലയിലേക്ക് യാത്രചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതിയുടെ ബന്ധു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇവരെ കണ്ടെത്തി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവന്നത്. യുവതികളുടെ പരാതിയില്‍ ഒട്ടേറെ പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. ആര്‍.പ്രതാപന്‍നായരുടെ മേല്‍നോട്ടത്തില്‍ വര്‍ക്കല സി.ഐ. ആര്‍.വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. ജെ.എസ്.പ്രവീണ്‍, അഡീഷണല്‍ എസ്.ഐ. ബാലകൃഷ്ണന്‍, എ.എസ്.ഐ.മാരായ മധുസൂദനന്‍ നായര്‍, അനില്‍കുമാര്‍, സിദ്ധാര്‍ത്ഥന്‍, എസ്.സി.പി.ഒ.മാരായ നസറുള്ള, ഷുഹൈബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
കടപ്പാട്: മാതൃഭൂമി

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ