Video Of Day

Breaking News

കോഴിക്കോട്ടെ സ്കൂള്‍ അധ്യാപകന്‍ 21 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു

കോഴിക്കോട്‌: നഗരത്തിലെ ഒരു സ്വകാര്യ സ്‌കൂളില്‍ അദ്ധ്യാപകന്‍ 21 പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി ആരോപണം. വിദ്യാര്‍ത്ഥിനികളും അദ്ധ്യാപക രക്ഷകര്‍ത്തൃസമിതിയും പരാതിപ്പെട്ടിട്ടു പോലും നടപടി സ്‌കൂള്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന്‌ പരാതി ഉയര്‍ന്നിട്ടുണ്ട്‌.
ഏതാനും നാളായി ഇയാള്‍ ഇക്കാര്യം ചെയ്യാന്‍ തുടങ്ങിയിട്ടെന്നാണ്‌ വിദ്യാര്‍ത്ഥിനികളുടെ ആരോപണം.

ഇതേ തുടര്‍ന്ന്‌ വിദ്യാര്‍ത്ഥിനികള്‍ വീട്ടില്‍ പറഞ്ഞതോടെ അധ്യാപകനെ മാറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ മാതാപിതാക്കളും രംഗത്ത്‌ വന്നിരിക്കുകയാണ്‌. സംഭവം വിവാദമായതോടെ അധ്യാപകന്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണെന്നാണ്‌ സ്‌കൂള്‍ നല്‍കുന്ന വിശദീകരണം. വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്‌ വിഷയത്തില്‍ പോലീസ്‌ ഇടപെട്ടിട്ടുണ്ട്‌. അന്വേഷണം ആരംഭിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല