Video Of Day

Breaking News

നടി അന്‍സിബ തട്ടമല്ല, മക്കന തന്നെ ഇട്ടു, പര്‍ദ്ദകച്ചവടക്കാര്‍ക്ക് സമാധാനം

ദൃശ്യം ഫെയിം നടി അന്‍സിബ ഹസ്സന്‍ തട്ടമിടാത്തതായിരുന്നു ഇവരുടെ ഫേസ്ബുക്ക് പേജിലെ പ്രധാന വിഷയം. ഗ്ലാമര്‍ വേഷങ്ങളുമായി അന്‍സിബയുടെ ഒരോ പോസ്റ്റുകള്‍ക്കും തെറിവിളിക്കാന്‍ സദാചാരവാദികള്‍ സജീവമായി. ഇതിനിടെയാണ് അന്‍സിബ മക്കന ധരിച്ച ചിത്രവും പോസ്റ്റ് ചെയ്തത്. ഈ ചിത്രത്തിന് ഒരു ദിവസം കൊണ്ട് തന്നെ 5000 കമന്റ്സും 82000 ലൈക്സുമായി കിട്ടിയിരിക്കുന്നത്.

മോള്‍ക്കു സ്വര്‍ഗത്തില്‍ സീറ്റ് ഉറപ്പായി കെട്ടോ എന്നാണ് ഒരാളുടെ കമന്റ്. കണ്ടാ തട്ടം ഇട്ടപ്പം ഒള്ടെ മൊഞ്ചു കണ്ടാ, സ്വര്‍ഗത്തിലേക്കുള്ള വഴികാട്ടി കണ്ടക്ടര്‍ മാരേ അവള്ക്ക് ഒരു ഫുള്‍ ടിക്കറ്റ്‌ മുറിച്ചു കൊടുക്കു!!!!!, കോയ മാര്‍ക്ക് സമാധാനം ആയി ......ഇനി കൊച്ചിന് തെറി വിളി കേക്കുല ......മാഷ അള്ള മാഷ അള്ള ....



അഭിപ്രായങ്ങളൊന്നുമില്ല