Video Of Day

Breaking News

ക്ലാസ് മുറിയില്‍ സഹപാഠികള്‍ക്ക് മുന്നിലിട്ട് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു

ദില്ലി: സഹാപാഠികളുടെ മുന്നില്‍വെച്ച് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ സീനിയര്‍ വിദ്യാര്‍ഥി ബലാത്സംഗം ചെയ്തതായി പരാതി. വടക്കന്‍ ദില്ലിയിലെ സിവില്‍ ലൈന്‍ ഏരിയയിലാണ് അഞ്ചു വയസ്സുകാരി ക്ലാസ് മുറിയില്‍വെച്ച് പീഡനത്തിന് ഇരയായത്. ഇതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ചെറിയ ക്ലാസുകളിലെ കുട്ടികള്‍ക്ക് 12.30 വരെയാണ് ക്ലാസ്. എല്‍ പി ക്ലാസുകളിലെ കുട്ടികളുടെ അവസാനത്തെ പീരിയഡിലായിരുന്നു സംഭവം. പ്ലസ് ടുവില്‍ പഠിക്കുന്ന സുബൈദ് എന്ന 19 കാരന്‍ ക്ലാസ് മുറിയിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. മറ്റ് കുട്ടികളോട് തല താഴ്ത്തിയിടാന്‍ ആവശ്യപ്പെട്ട ശേഷമാണ് സുബൈദ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പെണ്‍കുട്ടി വീട്ടിലെത്തി രക്ഷിതാക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ സ്‌കൂളില്‍പ്പോയി പ്രിന്‍സിപ്പാളിനെ കണ്ട് പരാതിപ്പെടുകയായിരുന്നു. സ്‌കൂള്‍ അധികൃതരാണ് പോലീസില്‍ വിവരം അറിയിച്ചത്. തന്നെ ഉപദ്രവിച്ച ആളുടെ പേര് കുട്ടിക്ക് അറിയുമായിരുന്നില്ല. മറ്റ് കുട്ടികളുടെ സഹായത്തോടെയാണ് സുബൈദാണ് അക്രമിയെന്ന് പോലീസ് തിരിച്ചറിഞ്ഞത്. വടക്കന്‍ ദില്ലിയിലെ ഏറ്റവും പഴ സ്‌കൂളുകളിലൊന്നാണ് സംഭവം നടന്ന ലഡ്‌ലോ കാസില്‍ സ്‌കൂള്‍. 19 കാരനായ സുബൈദ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. പ്ലസ് ടു കുട്ടികള്‍ക്ക് വൈകുന്നേരം 3 മണി വരെയാണ് ക്ലാസ്. എല്‍ പി കുട്ടികള്‍ക്ക് 12 മണി വരെയും. അവസാന പിരീയഡില്‍ ടീച്ചര്‍ ക്ലാസിലില്ലാത്ത തക്കം നോക്കിയാണ് സുബൈദ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. പോസ്‌കോ പ്രകാരമാണ് സുബൈദിനെതിരെ കേസെടുത്തതെന്ന് നോര്‍ത്ത് ഡെപ്യൂട്ടി കമ്മീഷണര്‍ മധുര്‍ വര്‍മ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല