അനനുഭവിച്ച സെക്‌സ് 10% പോലും എഴുതിയിട്ടില്ല; ഇഷ്ടപ്പെട്ട സ്ത്രീയെ മണിക്കൂര്‍കൊണ്ട് കൈയിലെടുക്കും,
അമിതമായ ലൈംഗികത താങ്കളുടെ കൃതികളുടെ ഒരു സ്വഭാവമാണ്. കാമഭ്രാന്തരായ ഒരുപാട് കഥാപാത്രങ്ങളെ താങ്കള്‍ സൃഷ്ടിച്ചിട്ടുണ്ട്. പുരുഷനെ ബലാത്സംഗം ചെയ്യുന്ന സ്ത്രീകഥാപാത്രങ്ങള്‍വരെ. അനുഭവങ്ങളാണോ ഇങ്ങനെയൊക്കെ എഴുതിച്ചത്?
ഞാനനുഭവിച്ച സെക്‌സിന്റെ പത്തു ശതമാനംപോലും ഞാനിതുവരെ എഴുതിയിട്ടില്ല. അത്രയും അനുഭവിച്ചിട്ടുണ്ട്, ചെറുപ്പം തൊട്ട്. അതിനൊരു ക്ഷാമവും ഇതുവരെ ഉണ്ടായിട്ടില്ല. വൈകാരികതലത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട് എന്നതൊഴിച്ചാല്‍ ലൈംഗികജീവിതംകൊണ്ട് എനിക്കൊരു പ്രശ്‌നവും ഉണ്ടായിട്ടില്ല. കാഴ്ചയില്‍ വലിയൊരു ഗ്ലാമറോ പൗരുഷമോ ഒന്നും എനിക്കില്ല. എങ്കിലും സ്ത്രീകള്‍ക്കെന്നെ വലിയ ഇഷ്ടമാണ്. ഞാനൊരു സ്ത്രീയെ പരിചയപ്പെട്ട് എനിക്കവരോട് അടുക്കണമെന്നു തോന്നിയാല്‍ ഒരു മണിക്കൂര്‍കൊണ്ട് ഞാനവരെ കൈയിലെടുക്കും.
പിന്നെ സെക്‌സിന് കുറെ ഘട്ടങ്ങളുണ്ട്. പ്രായം കൂടുന്നതിനനുസരിച്ച് കുറെ മാറ്റങ്ങളൊക്കെ വരും. സ്ത്രീയോടുള്ള അഭിനിവേശത്തിന് കാലം വലിയ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. പതിനഞ്ചു വയസ്സില്‍, ഇരുപത്തഞ്ചില്‍, മുപ്പത്തഞ്ചില്‍, നാല്പത്തഞ്ചില്‍, അമ്പത്തഞ്ചില്‍, അറുപത്തഞ്ചില്‍, എഴുപത്തഞ്ചില്‍ അങ്ങനെ ഓരോ പത്തുവയസ്സ് കൂടുമ്പോഴും സ്ത്രീയെ ആസ്വദിക്കുന്ന രീതിയില്‍ വ്യത്യാസം വന്നുകൊണ്ടിരിക്കും. ചെറിയ പ്രായത്തില്‍ ഇതൊരു വഴിപാടുപോലെയാണ്. നമ്മളവരുടെ ശരീരംപോലും ശരിക്കു കാണാതെയുള്ള ആസ്വാദനം. പ്രായം കൂടിയപ്പോഴാണ് സ്ത്രീയെ, സ്ത്രീസൗന്ദര്യത്തെ കൂടുതല്‍ ആസ്വദിക്കാന്‍ കഴിയുന്നത്. പ്രായം കൂടുംതോറും ആസക്തിയും കൂടുകയാണ്. അവരുടെ ഓരോ ഇഞ്ചും, ഓരോ സെന്റീമീറ്ററും നമ്മള്‍ ആസ്വദിക്കുകയാണ്. ചുംബനങ്ങള്‍കൊണ്ട് പൊതിയുകയാണ്. ധൃതികളൊന്നുമില്ലാതെ, സെക്‌സ് ഏറ്റവും നന്നായി ആസ്വദിക്കാനാവുന്നത് ഓള്‍ഡ് ഏജിലാണെന്ന് അനുഭവം സാക്ഷിനിര്‍ത്തി എനിക്കു പറയാന്‍ കഴിയും.
കടപ്പാട്: മാതൃഭൂമി ബുക്സ്

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ