Video Of Day

Breaking News

സ്വന്തം നവജാത കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന വിദ്യാര്‍ഥിനിയും കാമുകനും അറസ്റ്റില്‍

തൃശൂര്‍ ഒല്ലൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയായ വിദ്യാര്‍ഥിനിയും കാമുകനും അറസ്റ്റില്‍. പ്രസവിച്ചയുടനെ കുട്ടിയെ ശ്വാസം മുട്ടിച്ച കൊന്നതായി വിദ്യാര്‍ഥിനി പൊലീസിന് മൊഴി നല്‍കി. ഒരു ദിവസം വീട്ടില്‍ സൂക്ഷിച്ച മൃതദേഹം കാമുകനാണ് പ്ലാസ്റ്റിക് കൂട്ടിലാക്കി ഉപേക്ഷിച്ചത്.

ഒല്ലൂര്‍ പൊലീസ് സ്‌റ്റേഷന് സമീപത്തെ റസിഡന്‍ഷ്യല്‍ ഏരിയയിലെ കുറ്റിക്കാട്ടിലാണ് നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടത്.19 കാരിയും പ്ലസ് ടൂ വിദ്യാര്‍ഥിനിയുമായ ഒല്ലൂര്‍ സ്വദേശി ലിബീനയും അയല്‍വാസിയും 26 കാരനുമായ റിന്റോയുമാണ് അറസ്റ്റിലായത്. ഇരുവരും തമ്മില്‍ രണ്ടുവര്‍ഷത്തിലേറെയായി പ്രണയിത്തിലായിരുന്നു. ലിബീന ഗര്‍ഭിണിയായതോടെ വിവരം പുറത്തറിയിക്കരുതെന്നും കുട്ടിയെ ഒഴിവാക്കണമെന്നും റിന്റോ ഭീഷണിപ്പെടുത്തി. ഇതനുസരിച്ച് വീട്ടിനുള്ളില്‍ പ്രസവിച്ച ലബീന തുണികൊണ്ട് ശ്വാസം മുട്ടിച്ച് കുട്ടിയെ കൊന്നു. പിന്നീട് റിന്റോയുടെ കൈവശം മൃതദേഹം ഉപേക്ഷിക്കാനായി നല്‍കി.

കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിടത്ത് നിന്ന് അരക്കിലോമീറ്റര്‍ മാത്രം അകലെയാണ് ലിബീനയുടെ വീട്.സമീപവീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ സഹായിച്ചത്.അച്ഛന്‍ മരിച്ച ലിബീനയുടെ വീട്ടില്‍ അമ്മ മാത്രമേയുള്ളു.ലിബീന ഗര്‍ഭിണിയായതും പ്രസവിച്ചതും അമ്മയും അയല്‍ക്കാരും അറിഞ്ഞില്ലെന്നാണ് പൊലീസിന് ലഭിച്ച മൊഴി.എന്നാല്‍ കുട്ടിയെ കൊന്നതില്‍ മറ്റാരുടെയെങ്കിലും പ്രേരണ ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല