Video Of Day

Breaking News

അബുദാബി പെണ്‍‌വാണിഭം: 20 മിനിറ്റിനു 100 ദിര്‍ഹമാണ് സുബൈദ വാങ്ങിയിരുന്നത്

മലപ്പുറം: അബുദാബിയില്‍ മലയാളിയുടെ നേതൃത്വത്തില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍.  മലപ്പുറം സ്വദേശിനി സുബൈദയാണ് പിടിയിലായത്. വീട്ടുജോലിയും സെയില്‍സ്മാന്‍ ജോലിയും വാഗ്ദാനം ചെയ്ത് മലയാളികളെ അബുദാബിയില്‍ എത്തിച്ചാണ് ഇടപാട്.

2500 ദിര്‍ഹം ശമ്പളത്തോടെ ഡോക്ടറുടെ വീട്ടിലെ കുട്ടികളെ നോക്കാനെന്ന് പറഞ്ഞാണ് മലപ്പുറം പളളിയ്ക്കല്‍ സ്വദേശിയായ വീട്ടമ്മയെ അബുദാബിയിലെത്തിച്ചത്. വിമാനത്താവളത്തില്‍ നിന്നും ചെന്ന് പെട്ടത് നിത്യേന ആണും പെണ്ണും വന്നു പോകുന്ന പെണ്‍വാണിഭ കേന്ദ്രത്തിലേക്കാണ്.

മലപ്പുറം മഞ്ചേരി സ്വദേശിയായ സുബൈദ അബുദാബിയില്‍ ആയിഷ എന്നാണ് അറിയുന്നത്. വിവിധ ജോലികള്‍ വാഗ്ദാനം ചെയ്ത് പണം വാങ്ങി കേരളത്തില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നത് സുബൈദയുടെ സഹോദരന്‍ ഇബ്രാഹീമാണ്. എന്നാല്‍ ഇയാള്‍ ഒളിവിലാണെന്ന് തേഞ്ഞിപ്പലം പൊലീസ് പറഞ്ഞു.

സുബൈദയുടെ വലയില്‍ നിരവധി മലയാളി യുവതികള്‍ കുടുങ്ങിയിട്ടുണ്ടെന്ന് ഹയറുനിസ പറയുന്നു. 20 മിനിറ്റിനു 100 ദിര്‍ഹം ഈടാക്കിയാണ് സുബൈദ യുവതികളെ ഇടപാടുകാര്‍ക്ക്‌ നല്‍കിയിരുന്നത്. ഇതില്‍ മുപ്പത്‌ ദിര്‍ഹം മാത്രമാണ് യുവതികള്‍ക്ക്‌ സുബൈദ നല്‍കുക. ഇത്തരത്തില്‍ ദിവസം 40-50 പേര്‍ ഫ്ലാറ്റില്‍ വന്ന് പോകാറുണ്ടെന്നും സുബൈദ പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല