Video Of Day

Breaking News

അമ്മയുടെ ക്യാന്‍സര്‍ ചികില്‍സയ്ക്ക് പണം ശേഖരിക്കാന്‍ ആറുവയസുകാരന്റെ ഐസ് ബക്കറ്റ് കുളി

അമ്മയുടെ ക്യാന്‍സര്‍ ചികില്‍സയ്ക്ക് ഫണ്ട് ശേഖരിക്കാന്‍ ആറുവയസുകാരന്റെ ഐസ് ബക്കറ്റ് ചലഞ്ച്. സ്‌കിന്‍ ക്യാന്‍സറിന് ചികില്‍സയിലാണ് കുഞ്ഞു ലാന്റോയുടെ അമ്മ ജെയിന്‍. ക്യാന്‍സര്‍ ചികില്‍സയ്ക്ക് ഫണ്ട് ശേഖരിക്കുന്നതിനായി 'മാക്മിലന്‍ ക്യാന്‍സര്‍ സപ്പോര്‍ട്ട് നടത്തുന്ന ഐസ് ബക്കറ്റ് ചലഞ്ചില്‍ ലാന്റോയുടെ അച്ഛന്‍ ഷോണ്‍ പങ്കെടുക്കുന്നത് കണ്ട ലാന്റോ തനിക്കും പങ്കെടുക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. എന്നാല്‍ ലാന്റോ തലയിലൊഴിച്ച ബക്കറ്റില്‍ അച്ഛന്‍ ഐസ് ഇട്ടില്ല.

വിവിധ രോഗങ്ങള്‍ക്ക് ഫണ്ട് ശേഖരിക്കുന്നതിനായി ഇന്റര്‍നെറ്റില്‍ പടരുന്നു ഒരു ധനസമാഹാരണ രീതിയാണ് ഐസ് ബക്കറ്റ് ചലഞ്ച്. ഇതില്‍ പങ്കെടുക്കുന്നയാള്‍ക്ക് മൂന്നുപേരെ വെല്ലുവിളിക്കാം. വെല്ലുവിളി സ്വീകരിക്കുന്നില്ലെങ്കില്‍ സന്നദ്ധ സംഘടയ്ക്ക് ധനസഹായം നല്‍കണം. ഇങ്ങനെ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗും, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും ഐസ്ബക്കറ്റ് ചലഞ്ച് ഏറ്റെടുത്ത് തലയില്‍ ഒരു ബക്കറ്റ് ഐസ് വെള്ളം ഒഴിച്ചിരുന്നു.
കടപ്പാട്: മനോരമ

അഭിപ്രായങ്ങളൊന്നുമില്ല