രണ്ട് പെഗ്ഗ് എന്നത് ഇനി ഒരു കുപ്പിയാക്കും: രഞ്ജിനി ഹരിദാസ്
ചോദ്യം ചെയ്യാനും വിമര്‍ശിക്കാനുമുള്ള ഫേസ്ബുക്ക് പ്രവണതയുടെ ഇരയാണ് താനെന്ന് പ്രശസ്ത അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. ആശയ പ്രകടനത്തിനുള്ള മികച്ച മാര്‍ഗമാണ് ഫേസ്ബുക്കെന്നും എന്നാല്‍ അതില്‍ എഴുതുന്നവരുടെ മനോനില എന്താണെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്നും രഞ്ജിനി ഹരിദാസ് മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.
ഇത്തരക്കാരുടെ വിമര്‍ശനങ്ങളെ അവഗണിച്ച് മുന്നോട്ട് പോകുന്നതാണ് സ്വസ്ഥത നല്‍കുകയെന്നാണ് രഞ്ജിനിക്ക് പറയാനുള്ളത്. സൈബര്‍ നിയമങ്ങള്‍ ശക്തമാകാത്തതും ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് രഞ്ജിനി വിലയിരുത്തുന്നത്. വിമര്‍ശിക്കാനുള്ള അവകാശം ആര്‍ക്കും ഉണ്ടെന്നൂം എന്നാല്‍ വ്യക്തിപരമായ അധിഷേപങ്ങളെ വച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്നും രഞ്ജിനി അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിന് ഒരുപാട് നല്ല വശങ്ങളുണ്ടെന്നും എല്ലാം അതിനെയെല്ലാം തൃണവല്‍ക്കരിച്ച് ഫേസ്ബുക്ക് ദുരുപയോഗം ചെയ്യുന്നവരാണ് അധികമെന്നുമാണ് രഞ്ജിനിയുടെ അഭിപ്രായം.
മദ്യ നിരോധനം ഭാഗികമായി നടത്തുന്നതിനോടും രഞ്ജിനിക്ക് യോജിപ്പില്ല. പഞ്ചനക്ഷത്ര ബാറുകളും ബീവറേജ് ഔട്ട്‌ലറ്റുകളും മാത്രം പ്രവര്‍ത്തിക്കുന്നത് മദ്യനിരോധിക്കുന്നതിന് സഹായകരമാകില്ലെന്നാണ് രഞ്ജിനിക്ക് പറയാനുള്ളത്.
'ത്രീ സ്റ്റാര്‍ ബാറുകളില്‍ പോയി രണ്ട് പെഗ്ഗ് കഴിച്ചിരുന്നവര്‍ ഇനിമുതല്‍ ബീവറേജില്‍ നിന്ന് ഒരു കുപ്പി വാങ്ങും അത് എങ്ങനെയാണ് മദ്യ നിരോധനത്തിന് സഹായകരമാകുക. അതുപോലെ തന്നെ മിലിട്ടറി ക്വാട്ടയില്‍ തുച്ഛമായ തുകക്ക് ലഭിക്കുന്ന മദ്യം കരിഞ്ചന്തയില്‍ സുലഭമാണ്. നിരോധിക്കുന്നെങ്കില്‍ അത് പൂര്‍ണമായി നിയന്ത്രിക്കണം രഞ്ജിനി പറഞ്ഞു.
ബിവറേജു കോര്‍പ്പറേഷനും കള്ള് ഷാപ്പുകളും നിര്‍ത്തലാക്കണമെന്ന അഭിപ്രായവും രഞ്ജിനിക്കുണ്ട്. സമൂഹ നന്മക്കായുള്ള ഏതു തീരുമാനത്തേയും പിന്തുണക്കുമെന്നും രഞ്ജിനി പറഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ