Video Of Day

Breaking News

യൂണിഫോമിട്ട ഒന്‍പതാംക്ലാസ്സുകാരിയുടെ നിത്യസന്ദര്‍ശനം നാട്ടുകാര്‍ പൊക്കി

കോട്ടയം: സ്കൂളിലേക്ക് പോയ ഒന്‍പതാംക്ലാസുകാരി നേരേ പോയത് കാമുകന്റെ വീട്ടിലേക്ക്. ബസിലെ കിളിയായ കാമുകന്റെ വീട്ടിലേക്ക് ഒരു സങ്കോചവുമില്ലാതെയെത്തിയ വിദ്യാര്‍ത്ഥിനി ഒടുവില്‍ നാട്ടുകാരുടെ വലയിലായി. പോലീസ് രംഗത്തെത്തിയതോടെ  വിദ്യാര്‍ഥിനിയെ മാതാപിതാക്കളെ ഏല്‍പ്പിച്ച് പ്രശ്‌നപരിഹാരവും കണ്ടു. കോട്ടയം ജില്ലയിലെ ഒരു പഞ്ചായത്തിലാണ് സംഭവം. കാമുകന്റെ വീട്ടില്‍ നിന്നും ഇരുപത് കീലോമീറ്ററോളം അകലത്തിലാണ് പെണ്‍കുട്ടിയുടെ വീട്.

സ്കൂള്‍ യാത്രയ്ക്കിടയിലാണ് പെണ്‍കുട്ടിയും ബസിലെ കിളിയായ യുവാവുമായി പ്രണയത്തിലായതെന്നാണ് ജനസംസാരം. കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നിറങ്ങി കാമുകന്റെ വീട്ടിലെത്തിയ പെണ്‍കുട്ടി ഇതിനുമുമ്പും ഇവിടെ സന്ദര്‍ശനം നടത്തിയിട്ടുള്ളതായാണ് പറയുന്നത്. മകന്റെ കാമുകി വീട്ടില്‍ പതിവായി സന്ദര്‍ശനം നടത്തുന്നത് ശരിയല്ലെന്ന നിലപാട് മാതാപിതാക്കളുയര്‍ത്തിയതാണ് കഴിഞ്ഞ ദിവസത്തെ സന്ദര്‍ശനം നാട്ടുകാരേറ്റെടുക്കേണ്ടി വന്നതെന്നും പറയപ്പെടുന്നുണ്ട്.

എന്താണെങ്കിലും ഈ പോക്കുവരവ് അത്രപന്തിയല്ലെന്ന് കഴിഞ്ഞ ദിവസത്തെ വരവില്‍ ആര്‍ക്കൊക്കെയോ തോന്നി. സ്കൂള്‍ യൂണിഫോമില്‍ ഇത്തരം സന്ദര്‍ശനത്തിനിറങ്ങിയാല്‍ ആരെങ്കിലും സംശയിച്ചില്ലെങ്കിലല്ലേ അതിശയമുള്ളൂ. വീട്ടില്‍ നിന്ന്  വഴക്ക് പറഞ്ഞതോടെയാണ് കാമുകന്റെ വീട്ടിലേക്ക് യാത്രനടത്തിയതെന്നും പറയുന്നുണ്ട്. എന്താണെങ്കിലും സന്ദര്‍ശനത്തിന്റെ പേരിലുള്ള വാക്കേറ്റം ഒടുവില്‍ വിഷയം പോലീസിന്റെ പക്കലെത്തിച്ചു. കൂലിപ്പണിക്കാരായ മാതാപിതാക്കളെത്തി ഒടുവില്‍ മകളെ കൊണ്ടുപോയി. ബസിലെ പണിനിറുത്തിയ യുവാവ് ഇപ്പോള്‍ മറ്റൊരു തൊഴിലിലാണ്.
കടപ്പാട്: രാഷ്ട്രദീപിക
ഊമയായ വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെ നിസ്കാരമുറിയില്‍ പീഡിപ്പിച്ചു

അഭിപ്രായങ്ങളൊന്നുമില്ല