Video Of Day

Breaking News

പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിനി കക്കൂസില്‍ പ്രസവിച്ചു, അയല്‍വാസി ഒളിവില്‍

കൊല്ലം: പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിനി വീട്ടിലെ കക്കൂസില്‍ ആണ്‍കുഞ്ഞിനെ  പ്രസവിച്ചു.  ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. വിദ്യാര്‍ത്ഥിനിയെയും നവജാതശിശുവിനെയും വീട്ടുകാര്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അയല്‍വാസിയായ യുവാവ് പീഡിപ്പിച്ചിരുന്നതായി പ്രസവത്തിന് ശേഷമാണ് വിദ്യാര്‍ത്ഥിനി  വീട്ടുകാരോട് വെളിപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് മങ്ങാട് ലെനിഭവനില്‍ (രേവതി ഭവന്‍) ഷാജി (29)ക്കെതിരെ കിളികൊല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി.

ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഷാജിയുടെ വീട്ടില്‍ സ്ഥിരമായി ടിവി കാണാന്‍ പോകാറുണ്ടായിരുന്നെന്നും അവിടെ വച്ച് നീല ചിത്രം കാട്ടി പീഡിപ്പിക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥിനി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്  ഷാജി.

അഭിപ്രായങ്ങളൊന്നുമില്ല