കുത്തിവീഴ്‌ത്തി, കൈകള്‍ വെട്ടി, ജീവനോടെ കത്തിച്ചു!
ഭോപാല്‍: വിശ്വസിക്കാന്‍ പ്രയാസമുളള കാര്യമാണെങ്കിലും സംഭവം നടന്നത് നമ്മുടെ നാട്ടില്‍ തന്നെയാണ്. മധ്യപ്രദേശിലെ മാണ്ഡല ജില്ലയില്‍ നാല് ദുര്‍മന്ത്രവാദിനികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ ചേര്‍ന്ന് ഒരാളെ കുത്തിവീഴ്‌ത്തിയ ശേഷം കൈകള്‍ രണ്ടും അരിഞ്ഞു മാറ്റുകയും ജീവനോടെ കത്തിച്ചു ചാമ്പലാക്കുകയും ചെയ്‌തു! തിങ്കളാഴ്‌ച രാത്രിയിലാണ് സംഭവം നടന്നത്.ഇര ചാമ്പലാകുന്നത് വരെ ചുറ്റിനും കൂടി നിന്ന് നൃത്തം ചവിട്ടിയെന്നുകൂടിയറിയുമ്പോഴാണ് സംഭവത്തിന്റെ പൈശാചികത പൂര്‍ണമായി വെളിവാകുന്നത്. പോരാത്തതിന് ഭാര്യയുടെയും പത്ത് വയസ്സുളള മകന്റെയും മുന്നില്‍ വച്ചാണ് കൊടും ക്രൂരത അരങ്ങേറിയത്.
മകന്റെ രോഗം മാറ്റുന്നതിനായി പാര്‍വതി എന്ന മന്ത്രവാദിനിയെ കാണാനെത്തിയ ബ്രിജ്‌ലാല്‍ എന്നയാള്‍ക്കാണ് ദുര്യോഗമുണ്ടായത്. ബ്രിജ്‌ലാലിനെ കണ്ട മാത്രയില്‍ ദുര്‍മന്ത്രവാദിയാണെന്ന് ആരോപിച്ച പാര്‍വതി അയാളെ കൊല്ലാന്‍ കൂടെയുളളവരോട് ആജ്‌ഞാപിക്കുകയായിരുന്നു.
ആദ്യം ത്രിശൂലമുപയോഗിച്ചായിരുന്നു ആക്രമണം. പിന്നീട് മഴു ഉപയോഗിച്ച് കൈകള്‍ വെട്ടിമാറ്റുകയും ജീവനുവേണ്ടി പിടഞ്ഞ ഇരയ്‌ക്കു മേല്‍ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. ബ്രിജ്‌ലാല്‍ കത്തിചാമ്പലാകും വരെ അക്രമത്തില്‍ ഉള്‍പ്പെട്ട ഏഴും പേരും അയാള്‍ക്കു ചുറ്റും ആഹ്‌ളാദ നൃത്തം ചവിട്ടി.
സംഭവത്തെ കുറിച്ച് മറ്റാരെയെങ്കിലും അറിയിച്ചാല്‍ ദുരന്തഫലമുണ്ടാവുമെന്ന മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് ബ്രിജ്‌ലാലിന്റെ മകനെയും ഭാര്യയെയും വിട്ടയച്ചത്. വനപ്രദേശത്തുളള ആശ്രമത്തില്‍ നിന്ന് രക്ഷപെട്ട ഇവര്‍ രാത്രി മുഴുവന്‍ സഞ്ചരിച്ചാണ് നിവാസ് പോലീസ് സ്‌റ്റേഷനിലെത്തി വിവരം അറിയിച്ചത്. ചൊവ്വാഴ്‌ച രാവിലെ സംഭവ സ്‌ഥലത്ത് എത്തിയ പോലീസ് എല്ലാ പ്രതികളെയും കസ്‌റ്റഡിയിലെടുത്തു.
കടപ്പാട് :മംഗളം
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ