അധോലോക കുറ്റവാളികളെ തേടീ ഷാരൂഖും ജാക്കിചാനും മെസിയും
ഹോളിവുഡ് ആക്ഷന്‍ഹീറോയും മാര്‍ഷല്‍ ആര്‍ട്‌സ് വിദഗ്‌ദ്ധനുമായ ജാക്കിചാന്‍ ലോകഫുട്‌ബോള്‍താരം ലയണേല്‍ മെസി എന്നിവര്‍ ബോളിവുഡ് കിംഗ്‌ഖാന്‍ ഷാരൂഖിനൊപ്പം ഒന്നിക്കുന്നു. സിനിമയിലാണെന്ന് ധരിക്കരുത്. മൂന്ന് പേരും ഇന്റര്‍പോളിന് വേണ്ടിയാണ് കൈ കോര്‍ക്കുന്നത്.
അന്താരാഷ്‌ട്ര കുറ്റാന്വേഷണ ഏജന്‍സിയുടെ കുറ്റകൃത്യങ്ങള്‍ തടയാനുള്ള ബോധവത്‌ക്കരണമാണ് ഷാരൂഖിന്റെ ദൗത്യം. ഇക്കാര്യത്തിലാണ് മെസിക്കും ജാക്കിക്കുമൊപ്പം ഷാരൂഖ് വരുന്നത്. ഇന്റര്‍പോള്‍ അംബാസഡറായതിനെ തുടര്‍ന്നാണ് ഷാരൂഖ് പുതിയ ജോലിയില്‍ നിയോഗിതനായിരിക്കുന്നത്.
ഈ ബഹുമതിയെ ആവേശത്തോടെ കാണുന്നതായും കുറ്റവാളികളെ ചെറുക്കാന്‍ എല്ലാവരും ഒന്നിക്കണമെന്നും ഷാരൂഖ് പറയുന്നു. നേരത്തേ ഷാരൂഖിനെയും ജാക്കിയേയും ഒരു ചിത്രത്തില്‍ ഒന്നിപ്പിക്കാന്‍ ചില ബോളിവുഡ് നിര്‍മ്മാതാക്കള്‍ ആലോചിച്ചിരുന്നെങ്കലും ഒന്നും നടന്നിരുന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ