Video Of Day

Breaking News

പ്രമുഖ ജ്വല്ലറിയുടമ തന്നോട് കിടപ്പറ പങ്കിടാന്‍ ആവശ്യപ്പെട്ടു: രഞ്ജിനി ഹരിദാസ്

പ്രമുഖ ജ്വല്ലറിയുടമ തന്നോട് കിടപ്പറ പങ്കിടാന്‍ ആവശ്യപ്പെട്ടെന്ന് നടിയും ചാനല്‍ അവതാരകയുമായ രഞ്ജിനി ഹരിദാസിന്റെ വെളിപ്പെടുത്തല്‍. മംഗളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അഭിമുഖത്തിലെ ചെറിയൊരു ഭാഗം
വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കണ്ണൂരില്‍ ഒരു ജ്വല്ലറിയുടെ പരസ്യചിത്രം ചെയ്യാന്‍ പോയി. ഷൂട്ടിംഗ്‌ തുടങ്ങുന്നതിന്‌ മുമ്പുതന്നെ അഡ്വാന്‍സ്‌ തന്നിരുന്നു. ബാക്കി പണം ഷൂട്ടിംഗ്‌ അവസാനിച്ചാല്‍ നല്‍കാനായിരുന്നു ധാരണ. വൈകുന്നേരത്തോടെ ഷൂട്ടിംഗ്‌ തീര്‍ന്നു. മുറിയിലെത്തിയശേഷം ഞാന്‍ കോര്‍ഡിനേറ്ററെ വിളിച്ചു.
''ഞാന്‍ പോവുകയാണ്‌. ബാക്കിയുള്ള പണം കൂടി കൊണ്ടുവരണം.''
ബാഗും സാധനങ്ങളും റെഡിയാക്കിക്കൊണ്ടിരിക്കെയാണ്‌ പുറത്തൊരു ശബ്‌ദം കേട്ടത്‌. കോര്‍ഡിനേറ്റര്‍ ആവുമായിരിക്കും എന്നു കരുതിയാണ്‌ ഡോര്‍ തുറന്നത്‌. പക്ഷേ മുന്നില്‍ ജ്വല്ലറിയുടമ.
''ഇന്നു രാത്രി തന്നെ പുറപ്പെടണോ? നാളെ രാവിലെ പോയാല്‍പോരെ?''
ഒരു ശൃംഗാരച്ചിരിയില്‍ അദ്ദേഹം ചോദിച്ചത്‌ എനിക്കത്ര ഇഷ്‌ടപ്പെട്ടില്ല. ഇപ്പോള്‍ത്തന്നെ പുറപ്പെടുകയാണെന്ന്‌ ഞാന്‍ പറഞ്ഞു.
''കോര്‍ഡിനേറ്റര്‍ ഒന്നൂം പറഞ്ഞില്ലേ. ഇന്നു രാത്രി നമുക്ക്‌...''
അയാളുടെ 'രോഗം' പെട്ടെന്നു പിടികിട്ടി. പറഞ്ഞുതീരേണ്ട താമസം ഞാന്‍ ഷൗട്ട്‌ചെയ്‌തു.
''താങ്കളെന്താ എന്നെക്കുറിച്ച്‌ വിചാരിച്ചത്‌.''
അയാള്‍ കൈകൂപ്പി സോറി പറഞ്ഞു. പക്ഷേ എനിക്ക്‌ ദേഷ്യം അടക്കാനായില്ല. ഞാന്‍ കോര്‍ഡിനേറ്ററെ വിളിച്ചു. അയാള്‍ പറന്നെത്തി.
''താനെന്നെ അഭിനയിക്കാനാണോ അതോ ഇയാളുടെ കൂടെ കിടക്കാനാണോ വിളിച്ചുവരുത്തിയത്‌?''
അവന്‍ നിന്നു വിറയ്‌ക്കുകയാണ്‌. ഞാന്‍ വീണ്ടും ജ്വല്ലറിയുടമയുടെ മുഖത്തേക്ക്‌ നോക്കി.
''അങ്ങനെയുള്ള പെണ്ണുങ്ങളെ താന്‍ കണ്ടിട്ടുണ്ടാവും. ഇത്‌ ആള്‌ വേറെയാ. തന്നെ ഇപ്പോള്‍ത്തന്നെ പോലീസിലേല്‍പ്പിക്കുകയാ വേണ്ടത്‌.''
''മാഡം ഒരു സീനുണ്ടാക്കരുത്‌. താഴെ എന്റെ ഭാര്യയും മക്കളുമൊക്കെയുണ്ട്‌.''
ജ്വല്ലറിയുടമ കരയുമെന്ന ഘട്ടത്തിലായി. രാവിലെ ഷൂട്ടിംഗ്‌ തുടങ്ങാന്‍നേരം അയാളുടെ ഭാര്യയെയും മക്കളെയും ഞാന്‍ കണ്ടിരുന്നു. സുന്ദരിയാണ്‌ ഭാര്യ. മക്കളും നല്ല ചുണക്കുട്ടികള്‍. അവരെയോര്‍ത്ത്‌ ഞാന്‍ ക്ഷമിച്ചു.
''സ്വന്തം ഭാര്യയോടാണ്‌ ആരെങ്കിലും ഇങ്ങനെ ചെയ്‌തതെങ്കില്‍ താങ്കള്‍ ക്ഷമിക്കുമോ?''
എന്റെ ചോദ്യത്തിന്‌ സോറി എന്ന മറുപടി മാത്രമേ അയാള്‍ നല്‍കിയുള്ളൂ. അര മണിക്കൂര്‍ നേരം അയാളെ ഉപദേശിച്ചതിനുശേഷമാണ്‌ ഞാന്‍ കണ്ണൂര്‍ നഗരം വിട്ടത്‌.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല