Video Of Day

Breaking News

ഐസ്ബക്കറ്റ്: നസ്രിയയെയും ഫഹദിനെയും വെല്ലുവിളിച്ച് രഞ്ജിനി - വീഡിയോ

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഐസ്ബക്കറ്റ് ചലഞ്ചില്‍ നടി നസ്രിയക്കെതിരെ ചാനല്‍ അവതാരക രഞ്ജിനി ഹരിദാസിന്റെ വെല്ലുവിളി. നസ്രിയക്ക് പുറമെ ഫഹദ്, ദുല്‍ഖര്‍ സല്‍മാന്‍, അഞ്ജ
ലി മേനോന്‍ എന്നിവരെയും രഞ്ജിനി വെല്ലുവിളിച്ചിട്ടുണ്ട്.

മാരകരോഗത്തെ ചെറുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആഗോളതലത്തില്‍ ഐസ്ബക്കറ്റ് ചാലഞ്ചില്‍ നടക്കുന്നത്. ലോകത്തെ സെലിബ്രിറ്റികളെല്ലാം ഈ ചലഞ്ചില്‍ പങ്കെടുത്തു കഴിഞ്ഞു. ക്ലബ്ബ് എഫ്എമ്മുമായി സഹകരിച്ചാണ് രഞ്ജിനി ഹരിദാസ് ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്തത്. എഎല്‍എസ് അഥവാ അമിറ്റ്രോഫിക് ലാറ്ററല്‍ സ്‌കെലറോസിസ് എന്ന രോഗത്തിനെതിരായ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് ഐസ് ബക്കറ്റ് ചാലഞ്ച് നടക്കുന്നത്.

ഒരാള്‍ തലയില്‍ ഐസ് വെള്ളമൊഴിക്കുകയും മൂന്നു പേരെ ഇത്തരത്തില്‍ ചെയ്യാന്‍ വെല്ലുവിളിക്കുകയുമാണ് പരിപാടിയുടെ രീതി. ചാലഞ്ച് ലഭിക്കുന്നവര്‍ 24 മണിക്കൂറിനുള്ളില്‍ ഏറ്റെടുക്കകയോ അല്ലെങ്കില്‍ കുറഞ്ഞത് 100 ഡോളര്‍ എഎല്‍എസ് ഫണ്ടിലേക്ക് സംഭാവന ചെയ്യുകയോ വേണമെന്നാണ് നയം.

അഭിപ്രായങ്ങളൊന്നുമില്ല