Video Of Day

Breaking News

ലൗ-ജിഹാദ് പ്രണയത്തിന് നടി ഹേമമാലിനിയും തയ്യാറായിരുന്നു

ലക്‌നൗ: യുപി ബിജെപി ഘടകം ലൗ-ജിഹാദിനെതിരെ ശബ്‌ദമുയര്‍ത്തിയതിനു പിന്നാലെ പാര്‍ട്ടിയുടെ മഥുര എംപി ഹേമമാലിനിക്കെതിരെ വിവാദ പരാമര്‍ശവുമായി മുഖ്യമന്ത്രി അഖിലേഷ്‌ യാദവ്‌ രംഗത്ത്‌. ബിജെപി കുറ്റപ്പെടുന്ന തരം ബന്ധങ്ങള്‍ വിഷയമായ സിനിമകളില്‍ അഭിനയിക്കാന്‍ ഹേമമാലിനിക്ക്‌ മനസ്‌താപമുണ്ടായിരുന്നില്ല എന്നു ചൂണ്ടിക്കാട്ടിയാണ്‌ അഖിലേഷ്‌ വിവാദമുയര്‍ത്തുന്നത്‌.
'ധര്‍മാത്മ' എന്ന ചിത്രത്തില്‍ ഹേമമാലിനിയുടെ 'ജബ്‌സെ തുഛെ ദേഖാ...' എന്നു തുടങ്ങുന്ന ഗാനം കണ്ടിട്ടുണ്ടോയെന്നും അത്‌ ഇത്തരം പ്രണയത്തെ പ്രോത്സാഹിപ്പിക്കുമോ എന്നുമാണ്‌ അഖിലേഷ്‌ ബിജെപിയോട്‌ ചോദിക്കുന്നത്‌. ബിജെപിയുടെ യുപി നിര്‍വാഹക സമിതിയാണ്‌ ലൗ ജിഹാദിനെ കുറിച്ച്‌ ആശങ്ക പ്രകടിപ്പിച്ചത്‌.
1975 ല്‍ പുറത്തിറങ്ങിയ 'ധര്‍മാത്മ'യില്‍ ഫിറോസ്‌ ഖാനാണ്‌ നായകവേഷത്തില്‍ എത്തിയത്‌. ഒരു ഹിന്ദു യുവാവിന്‌ മുസ്ലീം യുവതിയോട്‌ തോന്നുന്ന അനുരാഗത്തിന്റെ കഥയാണ്‌ സിനിമ പറയുന്നത്‌. ഹേമമാലിനിയാണ്‌ മുസ്ലീം യുവതിയുടെ വേഷത്തിലെത്തിയത്‌.
ലൗ ജിഹാദിനെതിരെ യുവാക്കള്‍ ജാഗരൂകരായിരിക്കണം. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരോട്‌ സര്‍ക്കാര്‍ ചായ്‌വു കാണിക്കുന്നതിനു കാരണമെന്താണ്‌. മറ്റുമതങ്ങളില്‍ നിന്നുളള യുവതികളെ മതംമാറ്റാന്‍ അവര്‍ക്ക്‌ അധികാരം നല്‍കിയത്‌ ആരാണെന്നും ബിജെപി നിര്‍വാഹകസമിതിയില്‍ ചോദ്യമുയര്‍ന്നിരുന്നു/

അഭിപ്രായങ്ങളൊന്നുമില്ല