Video Of Day

Breaking News

സിനിമക്കാര്‍ കുഞ്ഞു നായികമാരെ പീഡിപ്പിക്കാന്‍ സാധ്യത കൂടുതല്‍

ചെന്നൈ: സിനിമയിലെ നായികയ്ക്ക് 18 വയസ് നിര്‍ബന്ധമാണോ? നിലവില്‍ അങ്ങനെ നിയമമില്ലെങ്കിലും ഇക്കാര്യത്തില്‍ കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ സിനിമയില്‍ നായികയാകാന്‍ എത്തിയാല്‍ 'തെറ്റായ സ്വാധീനങ്ങളില്‍ പെട്ട് തെറ്റായ തീരുമാനങ്ങ'ളെടുക്കുമെന്നാണ് എല്‍. മുത്തുസെല്‍വി സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഹര്‍ജിക്കാരി ഹര്‍ജി പിന്‍വലിച്ചതും ശ്രദ്ധേയമായി.

ചീഫ് ജസ്റ്റീസ് സഞ്ജയ് കിഷന്‍ കൗളും ജസ്റ്റീസ് എം. സത്യനാരായണനും അടങ്ങിയ ബെഞ്ച് കേസ് പരിഗണിക്കാന്‍ എടുത്തതിനു പിന്നാലെയാണ് ഹര്‍ജിക്കാരി പിന്‍വലിക്കുന്നതായി അറിയിച്ചത്. ഹര്‍ജി തള്ളുമെന്ന് ബെഞ്ച് സൂചന നല്‍കിയതോടെയായിരുന്നു ഈ പിന്മാറ്റം. ായികയായി മാത്രമല്ല, മറ്റ് മുതിര്‍ന്ന കഥാപാത്രങ്ങളായും പ്രായപൂര്‍ത്തിയാകാത്തവര്‍ വേഷമിടരുത് എന്നാണ് ഹര്‍ജിക്കാരിയുടെ ആവശ്യം.

അധ്യാപികയും ലോ ഗ്രാജ്വേറ്റും സാമൂഹ്യ പ്രവര്‍ത്തകയും മക്കള്‍ തമിഴ്‌നാട് മക്കള്‍ കക്ഷി സെക്രട്ടറിയുമാണെന്നാണ് ഹര്‍ജിക്കാരി സ്വയം വിശേഷിപ്പിക്കുന്നത്. പ്രായം തികയാത്ത പെണ്‍കുട്ടികള്‍ മുതിര്‍ന്നവരായി അഭിനയിക്കുമ്പോള്‍ അവര്‍ക്ക് ശാരീരികമായും മാനസികമായും പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നായിരുന്നു ഇവരുടെ വാദം. ശൈശവാവസ്ഥ നഷ്ടമാവുകയും ശരിയായ വിദ്യാഭ്യാസം ലഭിക്കില്ല. ഒപ്പം സഭ്യമല്ലാത്ത രംഗങ്ങളില്‍ അഭിനയിക്കേണ്ടി വരും. ജുവനൈല്‍ നിയമങ്ങളുടെ ലംഘനമാണിതെന്നും ഹര്‍ജയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇക്കാലത്ത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ ആക്രമണങ്ങള്‍ കൂടി വരികയാണ്. ചെറിയ പ്രായത്തിലെ കുട്ടികളെ നായികയായി കൊണ്ടുവരുമ്പോള്‍ ശാരീരിക പീഡനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തൊഴിലെടുക്കാന്‍ നിര്‍ബന്ധിരുതെന്നും ഹര്‍ജിക്കാരി പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ സംവിധായകരും നിര്‍മാതാക്കളുമായി ഏര്‍പ്പെടുന്ന കരാറുകള്‍ക്ക് സാധുതയില്ലെന്നും ഇവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കടപ്പാട്: രാഷ്ട്രദീപിക

അഭിപ്രായങ്ങളൊന്നുമില്ല