മഠത്തില്‍ മുക്കിലെ വീട്ടില്‍ അനാശാസ്യം: പ്രതിയെ ബസ് സ്റ്റാന്‍ഡിലിട്ട് പിടികൂടി
കോഴിക്കോട്: മേപ്പയൂര്‍ ആവളയില്‍ പത്തൊന്‍പത് വയസുകാരിയായ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞ ഒരു പ്രതികൂടി പൊലീസ് പിടിയിലായി. ആവള താഴെ ഏറോത്ത് ഷാജി (37) യെയാണ് കേസന്വേഷിക്കുന്ന പ്രത്യേക സംഘം പയ്യോളി ബസ് സ്റ്റാന്‍ഡില്‍ വച്ച് പിടികൂടിയത്. സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ട നാലാം പ്രതിയായ ഇയാള്‍ ഒളിവിലായിരുന്നു. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട പ്രതിപ്പട്ടികയിലുള്ള ആറുപേരും പൊലീസ് പടിയിലായി.
സംഭവത്തില്‍ നേരത്തെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് സുഹൃത്തുക്കള്‍ക്ക് കാഴ്ച വെച്ചെന്ന പരാതിയില്‍ പെരുവണ്ണാമൂഴി പൊന്മലപ്പാറ വലിയപറമ്പില്‍ രജിന്‍ എന്ന കുട്ടാപ്പി(27) , മറ്റു പ്രതികളായ ചക്കിട്ടപാറ കാവില്‍ ഷഗില്‍(27), കേബിള്‍ ജീവനക്കാരന്‍ ആവള കുട്ടോത്ത് മലയില്‍ ബിനീഷ് (30), പെരുവണ്ണാമൂഴി ചെരിപ്പേരി മീത്തല്‍ സുധീഷ് (27) എന്നിവരും ഇവര്‍ക്ക് വീട്ടില്‍ സൗകര്യം ചെയ്ത് കൊടുത്തതിന് ആവളകുട്ടോത്ത് വയലബ്രോല്‍ താഴ നന്ദനത്തില്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ (70) എന്നിവരെയും ഈ മാസം മൂന്നിന് മേപ്പയൂര്‍ പൊലീസ് പിടികൂടിയിരുന്നു. ഇതില്‍ സ്ഥലത്തില്ലാതിരുന്ന രജിനെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു.
കഴിഞ്ഞ മൂന്നിന് ഞായറാഴ്ച രാവിലെ പതിനൊന്നോടെ നാട്ടുകാരാണ് അനാശാസ്യം ആരോപിച്ച് ആവളകുട്ടോത്ത് മഠത്തില്‍ മുക്കിലെ വീട് വളഞ്ഞ് നാലു പുരുഷന്മാരെയും ഒരു പെണ്‍കുട്ടിയെയും പിടികൂടിയത്. തുടര്‍ന്ന് മേപ്പയൂര്‍ പൊലീസ് എത്തി ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. നരിക്കുനി സ്വദേശിനിയായ പത്തൊന്‍പതുകാരിയുടെ പരാതിയില്‍ ബലാല്‍സംഗം കുറ്റം ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ