Video Of Day

Breaking News

പ്രണയ പീഡനം: പ്ലസ് ടു വിദ്യാര്‍ഥിനി ടെറസിനു മുകളില്‍ കാത്തുനില്‍ക്കുമായിരുന്നുവെന്ന് പ്രതി

ഗാന്ധിനഗര്‍(കോട്ടയം):പ്രണയം നടിച്ച് പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത് ആറുമാസക്കാലത്തിലധികമെന്ന് പിടിയിലായ യുവാവിന്റെ വെളിപ്പെടുത്തല്‍. പിടിയിലായ പാമ്പാടി കോത്തല സൗമ്യാഭവനില്‍ എസ്.അമല്‍(19)ആണ് ഗാന്ധിനഗര്‍ താന്‍ പെണ്‍കുട്ടിയെ വീട്ടിലെത്തിയാണ് പീഡിപ്പിച്ചതെന്നും, ആറുമാസക്കാലമായി തുടര്‍ന്ന ബന്ധമാണിതെന്നും  വെളിപ്പെടുത്തിയത്. ബുധനാഴ്ച പതിനാറുകാരിയെ കാണാനില്ലെന്നകാണിച്ച്  മാതാപിതാക്കള്‍ ഗാന്ധിനഗര്‍ പൊലീസില്‍ നല്‍കിയ  പരാതിയാണ് മാസങ്ങളോളം നീണ്ടുനിന്ന പീഡന പരമ്പര പുറത്ത് കൊണ്ടുവരാന്‍ കാരണമായത്.

വെല്‍ഡിംഗ് പണിക്കാരനായ യുവാവ് മണിയാപറമ്പിലെ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. ദിവസവും ക്ഷേത്രത്തിലേക്ക് എന്നു പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയശേഷം രാത്രി പതിനൊന്നുമണിക്കുശേഷം പെണ്‍കുട്ടിയുടെ വീട്ടിലെത്തും. ഈ സമയത്ത് പെണ്‍കുട്ടി രണ്ടുനില വീടിന്റെ ടെറസില്‍ കാത്തുനില്‍ക്കും.നിരന്തരം പീഡനത്തിനിരയായ പെണ്‍കുട്ടി അമലിനെ അതിര് കടന്നു വിശ്വസിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നുത്. ഇതുകൊണ്ടുതന്നെ കാമുകന്‍ തന്നെ കൊണ്ടുപോകാന്‍ വരുമെന്ന് കരുതി പെണ്‍കുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു.

ബുധനാഴ്ച അമലിനൊപ്പം നാടുവിടാന്‍ തീരുമാനിച്ച  പെണ്‍കുട്ടി മണിക്കൂറുകള്‍ കാത്തുനിന്നുവെങ്കിലും അമല്‍ എത്തിയില്ല.ഒടുവില്‍ രാത്രി മുഴുവന്‍ സമീപത്തുള്ള വീടിന്റെ പരിസരത്ത് പെണ്‍കുട്ടി ഒളിച്ചിരുന്നു.നേരംവൈകിയിട്ടും പെണ്‍കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് രാത്രിയില്‍ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയാണുണ്ടായത്.  പെണ്‍കുട്ടിയെ വീടിന് സമീപത്ത് നിന്നും കണ്ടെത്തിയ ഗാന്ധിനഗര്‍ പൊലീസ്  വനിതാ പൊലീസുകാരുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യംചെയ്യലാണ് പ്രതിയെക്കുറിച്ച് കൂടുതലറിയാന്‍ കാരണമായത്.

തുടര്‍ന്ന്  അമലിനെ ചുറ്റിപ്പറ്റി അന്വേഷണം ആരംഭിക്കുകയായിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ പീഡനം നടന്നതായി സ്ഥിരീകരിച്ചതോടെ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ആദ്യം പ്രതി കുറ്റം സമ്മതിച്ചില്ലെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ വിവരങ്ങള്‍ രണ്ടുപേരും സമ്മതിച്ചു. ഗാന്ധിനഗര്‍ എസ്.ഐ. ഇ.പി.റെജി, മര്‍ക്കോസ്, സാജുലാല്‍, നിസ, നെജി, സജി എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

അഭിപ്രായങ്ങളൊന്നുമില്ല