Video Of Day

Breaking News

വിവാഹങ്ങളിൽ പാട്ടും കൂത്തും വേണ്ട: കുഞ്ഞാപ്പ

മലപ്പുറം: വിവാഹധൂര്‍ത്തിനെതിരെ കർശന നിലപാടുമായി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും. കോഴിക്കോട്ടു നടന്ന സംസ്ഥാന കൗണ്‍സിലില്‍ മുസ്‌ലിം സമുദായത്തിലെ വിവാഹങ്ങള്‍ ധൂര്‍ത്തിന്റെയും ആര്‍ഭാടത്തിന്റെയും അവസരങ്ങളായി മാറുന്നതിനെതിരെ പ്രമേയം പാസാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇരുവരും ഇന്നത്തെ യോഗത്തില്‍ തങ്ങളുടെ നയം വ്യക്തമാക്കിയത്.

മുസ്‌ലിം വിവാഹങ്ങള്‍ ആര്‍ഭാടകരമായാണു നടത്തുന്നത്.ഇത്തരം  ആര്‍ഭാട വിവാഹവേളകളില്‍ ഡാന്‍സും പാട്ടും കൂത്തുമായി നാണംകെട്ട പരിപാടിയാണു നടക്കുന്നതെന്നു കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി
ഇത്തരം ആര്‍ഭാട കല്യാണങ്ങള്‍ക്കു പോകേണ്ടന്നു തീരുമാനമെടുക്കേണ്ടി വരും.
കല്യാണം നടത്താനാവാതെ വിഷമിക്കുന്ന അനേകര്‍ ഉള്ളപ്പോഴാണ് ഇത്തരത്തില്‍ ധൂര്‍ത്ത്  നടക്കുന്നത്.  ആര്‍ഭാട വിവാഹങ്ങള്‍ ഘട്ടംഘട്ടമായി ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
വിവാഹത്തിന്റെ പേരിലുള്ള ധൂര്‍ത്ത് ഒഴിവാക്കാന്‍ സമൂഹം ബാധ്യസ്ഥരാണെന്നു ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആര്‍ഭാടവിവാഹങ്ങള്‍ പതിവായി മാറിയിരിക്കുകയാണ്. ധൂര്‍ത്തൊഴിവാക്കാന്‍ ലീഗിന്റെ പഞ്ചായത്തുതല കമ്മിറ്റികള്‍ മുതല്‍ ശ്രമം നടത്തണം. കല്യാണ ധൂര്‍ത്തില്‍ നിന്നു പാര്‍ട്ടി അംഗങ്ങള്‍ ഒഴിഞ്ഞു മാറണമെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല