പത്രക്കാരുടെ സ്വകാര്യ ബാർ പൂട്ടാൻ സർക്കാറിന് ഭയം
തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന്‍െറ വിളിപ്പാടകലെയുള്ള തിരുവനന്തപുരം പ്രസ് ക്ളബിന്‍െറ ഭൂഗര്‍ഭനിലയിൽ അനധികൃത ബാര്‍.
'സങ്കേതം' എന്നു വിളിക്കപ്പെടുന്ന ബാറിൽ സാധാരണ ബാറിലെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഭിത്തിയിൽ ഒരിടത്ത് വൈകിട്ടെന്താ പരിപാടി എന്ന മോഹൻലാലിന്റെ വിവാദമായ മദ്യപരസ്യത്തിലെ
വാചകം ഭംഗിയായി എഴുതി വച്ചിട്ടുമുണ്ട്.മേശയും കസേരയും ഭംഗിയായി അലങ്കരിച്ച ചുവരുകളും മായി ഒരു ത്രീസ്റ്റാർ ബാറിന്റെ കെട്ടിലും മട്ടിലുമുള്ള 'സങ്കേത' ത്തിനു പണം കണ്ടെത്തിയിരിക്കുന്നത് പ്രസ് ക്ലബ്ബ് ഫണ്ടിൽ നിന്നാണ്
വര്‍ഷങ്ങളായി ബാര്‍ പ്രവര്‍ത്തിക്കുന്നത്. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇതേപ്പറ്റി അറിയാമെങ്കിലും ഇതുവരെ ആരും ചെറുവിരല്‍ അനക്കിയിട്ടില്ല.
സംസ്ഥാനത്ത് ക്ളബുകളെ പ്രതിവര്‍ഷം 15 ലക്ഷം രൂപ ഫീസ് വാങ്ങി പെര്‍മിറ്റ് റൂം നടത്താന്‍ സര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്. 23 ലക്ഷം രൂപ വാങ്ങി ബാര്‍ ലൈസന്‍സും നല്‍കുന്നുണ്ട്. ഇത് രണ്ടുമില്ലാതെയും ലൈസന്‍സില്ലാതെയുമാണ് പ്രസ് ക്ളബ് ബാര്‍ പ്രവര്‍ത്തിക്കുന്നത്. തലസ്ഥാനത്തെ പ്രമുഖ ചാനല്‍ ലേഖിക ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രസ് ക്ളബ് ബാറിനെതിരെ എക്സൈസ് കമീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, പത്രക്കാരുടെ സമ്മര്‍ദം കാരണം ഇടപെടലൊന്നും ഉണ്ടായില്ല.
പ്രസ് ക്ളബ് അംഗത്വം ഉള്ളവര്‍ക്ക് മദ്യം സൂക്ഷിക്കാനും ആവശ്യത്തിനു വന്ന് കഴിക്കാനും ഇവിടെ സൗകര്യമുണ്ട്. ബീവറേജസ് കോര്‍പറേഷനില്‍നിന്ന് വാങ്ങിയ മദ്യം വില്‍ക്കുന്നുമുണ്ട്. അംഗത്തിന് ഒരു ഗെസ്റ്റിനെ അനുവദിക്കും. അടുത്തകാലത്ത് പുതുക്കിപ്പണിത് ഡീലക്സ് ബാറിന്‍െറ പ്രൗഢി വരുത്തിയിട്ടുണ്ട്. ബാറുകള്‍ മുഴുവന്‍ പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം വന്നതോടെ കഴിഞ്ഞ രണ്ടുദിവസമായി പകല്‍ അടച്ചിട്ട് രാത്രിയിലാണ് തുറക്കുന്നത്. തലസ്ഥാനത്ത് കുറഞ്ഞ ചെലവില്‍ മദ്യപിക്കാന്‍ കഴിയുമെന്നതിനാല്‍ നിരവധി പത്രപ്രവര്‍ത്തകരെ മദ്യത്തിന് അടിമയാക്കിയെന്ന ഖ്യാതി പ്രസ് ക്ളബ് ബാറിനുള്ളതാണ്. സങ്കേതം എന്നാണ് പത്രക്കാര്‍ ഇതിന് പേരിട്ടിരിക്കുന്നത്. ബാറിന് സമീപം പ്രവര്‍ത്തിക്കുന്നതാകട്ടെ ശിവറാം ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടും

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ