Video Of Day

Breaking News

കുളിക്കാനെത്തുന്ന പെണ്‍കുട്ടികളെ പീഡിപ്പിച്ച പൂജാരിയെ നാട്ടുകാര്‍ പിടികൂടി, അറസ്റ്റ് ചെയ്തു

ന്യുഡല്‍ഹി: കുളിക്കാനെത്തുന്ന പെണ്‍കുട്ടികളെ പീഡിപ്പിച്ച പൂജാരിയെ നാട്ടുകാര്‍ പിടികൂടി, പിന്നീട് പോലീസെത്തി അറസ്റ്റ് ചെയ്തു. ഏഴും എട്ടും വയസ്സുള്ള പെണ്‍കുട്ടികളെ ഒരാഴ്ചയായി പീഡിപ്പിച്ചുവന്ന 70 വയസ്സുള്ള പൂജാരിയാണ് അറസ്റ്റിലായത്‍. ബാബ വിശ്വബന്ധു എന്ന പൂജാരിയെയാണ് ഈ മാസം 18ന് മെഹ്‌റൂളി പോലീസ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ പരാതി തുടര്‍ന്നായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പുജാരിയെ റിമാന്‍ഡ് ചെയ്തു.

അടിവയറ്റില്‍ വേദനയും മൂത്രം പോകാന്‍ ബുദ്ധിമുട്ടും അനുഭവപ്പെട്ട പെണ്‍കുട്ടികള്‍ അമ്മമാരോട് പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ക്ഷേത്രത്തിനു സമീപം കളിക്കാന്‍ പോകുന്ന തങ്ങളെ പൂജാരി നിരന്തരം ദുരുപയോഗിച്ചിരുന്നതായി കുട്ടികള്‍ പറഞ്ഞു. ഭീഷണിപ്പെടുത്തിയും പണം വാഗ്ദാനം ചെയ്തുമാണ് പൂജാരി കുട്ടികളെ നിശബ്ദരാക്കിയിരുന്നത്.

രാജ്യത്ത് കുട്ടികളോട് ഏറ്റവുമധികം അക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നഗരങ്ങളില്‍ മുന്‍പന്തിയിലാണ് ഡല്‍ഹി. 2003നും 2013നും ഇടയില്‍ മാനഭംഗത്തിനിരയായ പിഞ്ചുബാലികമാരുടെ എണ്ണം 140 ല്‍ നിന്ന് 757 ആയി ഉയര്‍ന്നു. കുട്ടികള്‍ക്കെതിരായ അക്രമം രാജ്യത്ത് 2013ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 52.5% ഉയര്‍ന്ന് 58,224 ആയി.\

അഭിപ്രായങ്ങളൊന്നുമില്ല