Video Of Day

Breaking News

ഇറാക്കിലെ പാവങ്ങളെ കൊന്നൊടുക്കാന്‍ ഒബാമയുടെ അനുമതി

വാഷിങ്ടണ്‍: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായിരിക്കുന്ന ഇറാക്കില്‍ വ്യോമാക്രമണം നടത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പെന്റഗണിന് അനുമതി നല്‍കി. ഇറാക്കിലെ അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷിതത്വത്തിന് വേണ്ടിയാണ് ആക്രമണം നടത്തുന്നതെന്ന് ഒബാമ പറഞ്ഞു. അതേസമയം ഇറാക്കിലേക്ക് കരസേനയെ അയയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇറാക്കിലെ കുര്‍ദ് വിഭാഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇര്‍ബിലിലാണ് അമേരിക്കക്കാരും കൂടുതലായുള്ളത്. ഐ.എസ്.ഐ.എസ് തീവ്രവാദികള്‍ ആക്രമണം ഇര്‍ബില്‍ പിടിച്ചടക്കാന്‍ ശ്രമിച്ചാല്‍ സ്വന്തം പൗരന്മാരുടെ സുരക്ഷയെ കരുതി പരിമിത വ്യോമാക്രമണം നടത്താനാണ് ഒബാമ ഇന്നലെ രാത്രി അനുമതി നല്‍കിയത്.

സംഘര്‍ഷ മേഖലകളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് അമേരിക്കന്‍ വ്യോമസേന ഭക്ഷണവും വെള്ളവും എത്തിക്കുന്നുണ്ട്. അതിക്രൂരമായ അക്രമങ്ങള്‍ക്കുനേരെ അമേരിക്കയ്ക്ക് കണ്ണടച്ചിരിക്കാനാവില്ല. ഇറാക്കിലെ വംശഹത്യ ഒഴിവാക്കാനാണ് അമേരിക്കയുടെ ശ്രമം.

അതേസമയം ഇറാക്കില്‍ ക്രിസ്ത്യാനികള്‍ തിങ്ങിപ്പാര്‍ക്കുന്ന വലിയ പട്ടണമായ ഖരക്വോഷ് സുന്നി തീവ്രവാദികള്‍ പിടിച്ചു. ഇവിടെ നിന്ന് ഒരു ലക്ഷത്തോളം  ക്രിസ്ത്യന്‍ വിഭാഗക്കാര്‍ ഒഴിഞ്ഞു പോയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല